ലൈംഗികതയും മലയാളിയും മാധ്യമങ്ങളും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

download

ഏതുവിഷയവും സ്ത്രീകളും ലൈംഗികതയുമായി ബന്ധപ്പെടുത്താതെ നമുക്ക് ഉറക്കം വരില്ല. അത് ചാരകേസായാലും ശരി സോളാറായാലും ശരി. വിഷയവുമായി ബന്ധപ്പെട്ട് അഴിമതിയോ സ്വജനപക്ഷപാതമോ മറ്റോ ഉണ്ടോ എന്നതിലല്ല ശരാശരി മലയാളിക്കും മാധ്യമങ്ങള്‍ക്കും താല്‍പ്പര്യം. മറിച്ച് അതിനെ ലൈംഗികതയുമായി ബന്ധിപ്പിക്കാനാവുമോ എന്നാണ്. അതു തന്നെയാണ് പ്രബുദ്ധമലയാളി ഇപ്പോഴും ആവര്‍ത്തിക്കുന്നത്.
അവസാനത്തെ ഉദാഹരണമിതാ. മന്ത്രി അടൂര്‍ പ്രകാശ് കയര്‍ മാര്‍ക്കറ്റിംഗ് കണ്‍സോര്‍ഷ്യത്തിന്റെ പേരില്‍ അനാവശ്യമായി പണം ധൂര്‍ത്തടിച്ച് ഉദ്യോഗസ്ഥരുമായി പല രാജ്യങ്ങളും സന്ദര്‍ശിച്ചു എന്ന ആരോപണം നോക്കുക. ആ സന്ദര്‍ശനങ്ങള്‍ ധൂര്‍ത്താണോ എന്നത് ഒരു ചോദ്യം തന്നെയാണ്. ആണെങ്കില്‍ അന്വേഷണം വേണം, നടപടി വേണം. സംശയമില്ല. എന്നാല്‍ മന്ത്രിയുടെ കൂടെ പോയ ഉദ്യോഗസ്ഥരില്‍ യുവതിയായ ഗവ. സെക്രട്ടറിയുണ്ടായിരുന്നു എന്നതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. മറ്റുള്ളവരെപോലെ അവരും ഉത്തരവനുസരിച്ച് ജോലി ചെയ്തിരിക്കാം. അത് തെറ്റാണെങ്കില്‍ മന്ത്രിയോടൊപ്പം യാത്ര ചെയ്ത എല്ലാവരും ചെയ്തത് തെറ്റ്. ശരിയാണെങ്കില്‍ ശരി. മറിച്ച് അവരെ ഫോക്കസ് ചെയ്തും അവരുടെ ചിത്രം മന്ത്രിയോടൊപ്പം ചേര്‍ത്തുമാണ് വിഷയത്തെ പലരും ആഘോഷിക്കുന്നത്. പട്ടിയുടെ വാല്‍…….. ഹാ കഷ്ടം.

വാല്‍ക്കഷ്ണം : സരിതയുമായി ഏതൊക്കെ മന്ത്രിമാര്‍ ശാരീരികമായി ബന്ധപ്പെട്ടു എന്ന വിഷയത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം സജീവമായി നടക്കുമ്പോഴാണ് ഈ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്……


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply