ലിസ് വാല്‍ കാണാതെ പോകുന്നത്……

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

Untitled-1

യുെ്രെകന്‍ അധിനിവേശത്തെ ചാനല്‍ വെള്ളപൂശുന്നതില്‍ പ്രതിഷേധിച്ച് റഷ്യാ ടുഡേ അവതാരക തത്സമയ വാര്‍ത്താ ബുള്ളറ്റിനിടെ രാജി പ്രഖ്യാപിച്ചത് റഷ്യക്ക് കനത്ത പ്രഹരം തന്നെയാണ്. വാഷിംഗ്ടണില്‍ അമേരിക്ക ആസ്ഥാനമായി റഷ്യന്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചാനലാണ് റഷ്യ ടുഡെ. ചാനലിന്റെ വാഷിങ്ടണ്‍ ബ്യൂറോയിലെ ലേഖിക ലിസ് വാല്‍ ആണ് ഇനിയും ചാനലിനുവേണ്ടി പ്രവര്‍ത്തിക്കാനാകില്ലെന്ന് വാര്‍ത്താവായിക്കുന്നതിനിടെ തത്സമയം പ്രഖ്യാപിച്ചത്.
സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കണമെന്ന് വിശ്വസിക്കുന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയാണ് താനെന്ന് ലിസ് വാല്‍ മാധ്യമങ്ങളോട് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിര്‍ പുതിന്റെ നടപടികളെ റഷ്യാ ടുഡെ ന്യായീകരിക്കുന്നു. റഷ്യയുടെ ഇടപെടലുകളെ റഷ്യ ടുഡെ ചാനല്‍ വെളളപൂശുകയാണെന്ന് പറഞ്ഞ ലിസ് യുക്രെയ്‌നിലെ ക്രീമിയയില്‍ റഷ്യയുടെ ഇടപെടല്‍ അധാര്‍മികവും മനുഷ്യത്വ രഹിതവുമാണെന്ന് ആരോപിച്ചു. ഹംഗറിയിലെ സോവിയറ്റ് അധിനിവേശ കാലത്ത് അഭയാര്‍ഥികളായി അമേരിക്കയില്‍ കുടിയേറിയവരുടെ പേരക്കുട്ടിയാണ് താനെന്ന് പറഞ്ഞ അവര്‍ അമേരിക്കക്കാരിയായതില്‍ സന്തോഷിക്കുന്നതായും പ്രഖ്യാപിച്ചു. റഷ്യന്‍ നിയന്ത്രണത്തിലുള്ള ചാനലില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇതേ ചാനലിന്റെ അവതാരക തത്സമയ വാര്‍ത്തയ്ക്കിടെ റഷ്യന്‍ സൈനിക ഇടപെടലിനെ വിമര്‍ശിച്ചിരുന്നു.
ലിസ് വാല്‍ ചെയ്തത് സര്‍ഗ്ഗാത്മകമായ പ്രതിഷേധം തന്നെ. സംശയമില്ല. അധിനിവേശം ആരു ചെയ്താലും വിമര്‍ശിക്കേണ്ടതുതന്നെ. അതില്‍ അമേരിക്കയോ റഷ്യയോ എന്ന വ്യത്യാസമില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രം ഇവരുടെ അധിനിവേശങ്ങളുടേതായിരുന്നു. പരസ്രമുള്ള ശീതയുദ്ധം ഇവര്‍ തീര്‍ത്തത് മറ്റു രാഷ്ട്രങ്ങളുടെ മേല്‍ കടന്നാക്രണം നടത്തിയായിരുന്നു. ഒരു വിഭാഗം കമ്യൂണിസം വളര്‍ത്താനും മറുവിഭാഗം അതുതടഞ്ഞ് മുതലാളിത്തം വളര്‍ത്താനും. എന്നാല്‍ ജയിച്ചത് അമേരിക്കയായിരുന്നു. തുടര്‍ന്ന് അമേരിക്കയുടെ ഏകപക്ഷിയമായ അധിനിവേശങ്ങളുടെ ചരിത്രം – പ്രത്യേകിച്ച് മുസ്ലിം രാഷ്ട്രങ്ങള്‍ക്കുമേല്‍. അതിനിടയിലാണ് യുക്രൈയന്‍ വിഷയം ഉയര്‍ന്നു വന്നിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ അമേരിക്കയെ കുറിച്ച് ലിസ് വെല്‍ പറയുന്നതു കേട്ടപ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങിനെ? അമേരിക്കയിലെ മാധ്യമങ്ങള്‍ക്ക് അവരുടെ നടപടികളെ വിമര്‍ശിക്കാന്‍ എത്രത്തോളം സ്വാതന്ത്ര്യമുണ്ട്? വിമര്‍ശിച്ചാല്‍ തന്നെ എന്തുഗുണം? അതുകൂടി സത്യസന്ധമായി വിശകലനം ചെയ്യാന്‍ ലിസ് വാല്‍ തയ്യാറായെങ്കില്‍ നന്ന്്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply