
മോഡിക്കെതിരെ അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നരേന്ദ്രമോഡിക്കെതിരെ അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്‍ രംഗത്ത്. വാര്‍ത്ത വരുന്നത് അമേരിക്കയില്‍ നിന്നായതിനാല്‍ ഒരു വിഭാഗം ഭയഭക്തി ബഹുമാനത്തോടേയും മറ്റൊരു വിഭാഗം കണ്ണടച്ച് എതിര്‍ത്തും രംഗത്തുവരുന്ന നാടാണല്ലോ നമ്മുടേത്. അതെന്തോ ആകട്ടെ. അമേരിക്കയില്‍ നിന്നാണെങ്കിലും ചിലപ്പോള്‍ വാര്‍ത്തകള്‍ വസ്തുനിഷ്ഠമാകാമല്ലോ. അതിനുദാഹരണമാണ് ഈ വാര്‍ത്ത.ലോകത്തിനു സമാധാനവും സഹിഷ്ണുതയും കാഴ്ചവെച്ച മഹാത്മാഗാന്ധിയുടെ നാടായ ഗുജറാത്തില്‍ നിന്നാണ് അതിനു നേര്‍വിപരീതമായ മോഡി വരുന്നതെന്ന് കമ്മീഷന്‍ അത്ഭുതപ്പെടുന്നു. ഇന്ത്യയുടെ രണ്ടു മുഖങ്ങള്‍ എന്ന ലേഖനത്തിലാണ് ഇത്തരം പരാമര്‍ശം വന്നിരിക്കുന്നത്. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ പരാജയമാണ് മോഡിയെന്നും അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയുടെ നടപടി നിരാശാജനകമാണെന്നും കമ്മീഷന്‍ പറയുന്നു.
