മുലകള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

MMMദിവ്യ ദിവാകരന്‍

(ഫെബ്രുവരി ലക്കം സംഘടിതയില്‍ പ്രസിദ്ധീകരിച്ച കവിത)

മുല കണ്ടാല്‍
കാമം വരുന്നവരോട്…..
നാണം കൊണ്ട്
ഓടിയൊളിക്കുന്നവരോട് ….
സദാചാരത്തിന്റെ വാളുകൊണ്ട്
മുലച്‌ഹേദം നടത്തുന്നവരോട്…….
പെറ്റു വീണപ്പോള്‍
നിങ്ങള്‍ ആദ്യം തിരഞ്ഞത്
മുലകളെയായിരുന്നു.
മുലപ്പാല്‍
മൂക്കുമുട്ടെ കുടിക്കുമ്പോള്‍
എവിടെയുമുണ്ടായിരുന്നില്ല,
കാമം
നാണം
സദാചാരം
ജീവന്‍ തന്നത്
പെണ്ണിന്റെ മുലയും പാലും
പാലൂറ്റിക്കുടിച്ചു
ജീവന്‍ വച്ചപ്പോള്‍
മുലകള്‍ നിങ്ങള്‍ക്ക്
അശ്ലീലമായി !
ലൈംഗികതയായി !
മുലക്കച്ചയണിയിച്ച്
മാറ് മറപ്പിച്
നിങ്ങള്‍ കാത്തത്
സമുദായത്തിന്റെ മാനമാണുപോല്‍ !
മുറുക്കിക്കെട്ടിയത്
പെണ്ണിന്റെ സ്വാതന്ത്ര്യവും
കച്ചകെട്ടുകള്‍ക്കപ്പുറം
സ്വാതന്ത്ര്യം തേടിയവരുടെ
മുലകള്‍ ച്‌ഹേദിച്ചു
സദാചാര ലക്ഷ്മണന്മാര്‍ !
പിന്നെയെപ്പോഴോ
മുലകള്‍ നിങ്ങള്‍ക്ക്
അടങ്ങാത്ത ജിജ്ഞാസയായി …..
കാമമായി …..
ഭ്രാന്തായി …..
കണ്ണുകള്‍ ഒളിക്യാമറകളാക്കി
നിങ്ങള്‍ മുലകള്‍ തേടി നടന്നു
ഇരുട്ടിന്റെ മറവില്‍
കച്ചകള്‍ നിങ്ങള്‍ വലിച്ചു കീറി
മുലകള്‍ നിങ്ങള്‍ കടിച്ചു കീറി
അടങ്ങാത്ത കാമത്തിന്റെ
ദാഹം ശമിപ്പിക്കാന്‍
ഒരിക്കല്‍ പാലൂട്ടിയ
മുലകളില്‍ നിന്ന്
നിങ്ങള്‍ ഇപ്പോഴും
രക്തമൂറ്റിക്കുടിച്ചുകൊണ്ടേയിരിക്കുന്നു….


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply