മിന്നല്‍ ഹര്‍ത്താലുകള്‍ തുടരുന്നു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

15plgp_05_Hartal_t_1210694e

ജനങ്ങളെ പെരുവഴിയിലാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന മിന്നല്‍ ഹര്‍ത്താലുകള്‍ തുടരുന്നു. ഇക്കുറി ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് പാലക്കാട് ജില്ലയിലെ ബിജെപിയാണ്. നഗരസഭ മാര്‍ച്ചിനിടെ സാധാരണ ചെയ്യുന്നതുപോലെ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. റോഡ് ഉപരോധിച്ച ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. തീര്‍ത്തും സമാധാനപരമായാണ് അറസ്റ്റ് നടപടികളും നടന്നത്. ഇതിന് പിന്നാലെയാണ് രാവിലെ ഒമ്പത് മണിയോടെ പാര്‍ട്ടി മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

അപ്രതീക്ഷിതമായുണ്ടായ ഹര്‍ത്താലില്‍ ജനം ആകെ വലഞ്ഞു. ഹര്‍ത്താല്‍ തുടങ്ങിയതോടെ ബസ്സുകള്‍ പെട്ടെന്ന് പിന്‍വലിച്ചു. അതോടെ ഓഫീസിലേക്ക് പുറപ്പെട്ടവര്‍ ഉള്‍പ്പടെ പലരും പാതിവഴിയില്‍ കുടങ്ങി. വിദ്യാര്‍ത്ഥികളും സ്‌കൂളുകളുകളിലും കോളേജുകളിലുമെത്താനാവാതെ വലഞ്ഞു.
കല്‍പാത്തിയിലെ ആര്‍എസ്എസ് ഓഫീസ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ബിജെപി മാര്‍ച്ച് നടത്തിയത്. കല്‍പാത്തിപ്പുഴ കയ്യേറി ആര്‍എസ്എസ് ഓഫീസ് നിര്‍മിച്ചെന്നാരോപിച്ച് എസ്ഡിപിഐ സമരം നടത്തിയിരുന്നു. ഹര്‍ത്താലിനിടെ പലയിടത്തും സംഘര്‍ഷമുള്ളതായും റിപ്പോര്‍ട്ടുണ്ട്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply