
മലാല പറയാതെ പോയത്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്ത്രീ വിദ്യാഭ്യാസത്തേയും സ്ത്രീകളുടെ ശബ്ദം ഉയരുന്നതിനേയും താലിബാന്‍ പേടിക്കുന്നു. അതുകൊണ്ടാണ് നിരപരാധികളായ 14 കുട്ടികളെ അവര്‍ കൊന്നൊടുക്കിയത്. അതിനാലാണ് വനിത അധ്യാപകരെയും അവര്‍ കൊന്നത്. സമൂഹത്തില്‍ മാറ്റങ്ങളും സമത്വവും വരുന്നത് അവര്‍ ഭയക്കുന്നു. ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് ഈ വാക്കുകള്‍ പറഞ്ഞത് താലിബാന്റെ വധശ്രമത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ മലാല എന്ന പതിനാറുകാരി. മലാലദിനം തന്റെ മാത്രം ദിനമല്ലെന്നും അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ എല്ലാ സ്ത്രീകളുടെയും കുട്ടികളുടേയും ദിനം കൂടിയാണെന്നും മലാല കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് നബിയില്‍ നിന്നും യേശുക്രിസ്തുവില്‍ നിന്നും ബുദ്ധനില്‍ നിന്നും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങില്‍ നിന്നും, നെല്‍സണ്‍ മണ്ഡേലയില്‍ നിന്നും ജിന്നയില്‍ നിന്നും മഹാത്മാഗാന്ധിയില്‍ നിന്നും മദര്‍ തെരേസയില്‍ നിന്നും പിതാവില്‍ നിന്നും മാതാവില്‍ നിന്നും താന്‍ പഠിച്ചത് ഇതാണ്.
മലാല പറയാതെ പോയത് ഇതാണ്. ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും പ്രതികരണത്തില്‍ വ്യത്യാസമുണ്ടെങ്കിലും തന്റെ പ്രസംഗം കേട്ട് കയ്യടിച്ച ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ മിക്കരാഷ്ട്രങ്ങളിലും സ്ത്രീകളോടുള്ള സമീപനം മറ്റൊന്നല്ല……
