മലയാളി അവസാനിപ്പിക്കേണ്ടത് ഈ പൊങ്ങച്ചം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

images (1)അടുത്തയിടെ തൃശൂരില്‍ നടന്ന പാറമട വിരുദ്ധ സമരസമിതികളുടെ സംസ്ഥാനതലസംഗമത്തില്‍ കേട്ട വാര്‍ത്തകള്‍ കേട്ടാല്‍ ആരും ഞെട്ടിപ്പോകും. കേരള അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഏതെന്നു ചോദിച്ചാല്‍ ഉത്തരം പാറമടകള്‍ എന്നായിരിക്കുന്നു. ഇനിയെങ്കിലും ഈ വിഷയത്തില്‍ ഒന്നും ചെയ്യാനായില്ലെങ്കില്‍ കേരളം തന്നെ ഇല്ലാതാകുന്ന കാലം അതിവിദൂരമാകില്ല.
അടുത്തയിടെ അമ്പതു ദിവസത്തോളം പശ്ചിമ ഘട്ടമേഖലയില്‍ യാത്രനടത്തിയ സംഘവും ചൂണ്ടികാട്ടിയത് മറ്റൊന്നല്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയെങ്കിലും ഫലപ്രദമായ ഒരു തീരുമാനമോ നടപടിയോ ഉണ്ടായിട്ടില്ല. മറിച്ച് നമ്മുടെ മുഴുവന്‍ ഭരണകൂട സംവിധാനങ്ങളേയും നിയന്ത്രിക്കുന്ന ശക്തികളായി പാറമട മാഫിയ മാറിയിരിക്കുന്നു. രാഷ്ട്രീയ – ഭരണ നേതൃത്വങ്ങള്‍ മാത്രമല്ല, സാമുദായിക നേതൃത്വങ്ങളും അവര്‍ക്കുപിന്നില്‍ തന്നെ. ഇവരുടെയെല്ലാം പ്രചരണങ്ങള്‍ വിശ്വസിച്ച് ചെറുകിട കര്‍ഷകര്‍പോലും കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ടോ എന്ന സംശയം ശക്തമാകുന്നു.
നൂറുകണക്കിനു വന്‍കിട പാറമടകളാണ് പശ്ചിമഘട്ടമേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്. പലതും അനധികൃതം. അധികൃതമായവയില്‍തന്നെ ഭൂരിഭാഗവും ചട്ടങ്ങളും നിബന്ധനകളുമെല്ലാം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതറിയാത്തവര്‍ ആരുമില്ല. എന്നിട്ടും പ്രകൃതിയോടും വരുംതലമുറയോടുമുള്ള ഈ ക്രൂരത അഭംഗുരം തുടരുന്നു.
ഇതൊക്കെ പൊതുവില്‍ പറയുന്ന കാര്യങ്ങള്‍ തന്നെ. എന്നാല്‍ വളരെ പ്രധാനപ്പെട്ട വിഷയം മറ്റൊന്നാണ്. പാറമടകള്‍ ഇത്തരത്തില്‍ വര്‍ദ്ധിക്കാന്‍ കാരണം മലയാളികളെല്ലാം എന്നതുതന്നെയാണത്. നമ്മുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തന്നെ. ലക്ഷകണക്കിനു അന്യസംസ്ഥാന തൊഴിലാളികളാണല്ലോ ഇന്നു കേരളത്തിലുള്ളത്. അവര്‍ മുഖ്യമായും തൊഴില്‍ ചെയ്യുന്നത് നിര്‍മ്മാണ മേഖലയില്‍. ഇന്ത്യയില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് ഇത്രമാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. അതിനു സ്വാഭാവികമായും സ്ഥലം വേണം, കല്ലുവേണം, മണല്‍വേണം, ഓടുവേണം…. അതിനായി വയല്‍ നികത്തണം, ക്വാറിവേണം, പുഴയില്‍ നിന്ന് മണല്‍ വാരണം, കളിമണ്ണു കുഴിക്കമം, പാറ ഇടിക്കണം….. ഇതൊന്നും അതു ചെയ്യുന്നവരുടെ മാത്രം കുറ്റമല്ല എന്നര്‍ത്ഥം.
നമ്മുടെ വീടുകള്‍ തന്നെ നോക്കുക. ഇന്ത്യയില്‍ ഏറ്റവും വലിയ വീടുകള്‍ ഉണ്ടാക്കുന്നവര്‍ മലയാളികളാണല്ലോ. അന്തസ്സിന്റെ പ്രതീകമാണ് നമുക്കിന്ന് വീടുകളും അവക്കുമുന്നില്‍ കിടക്കുന്ന വാഹനങ്ങളും. കൂട്ടുകുടുംബ സമ്പ്രദായം അപ്രത്യക്ഷമായതോടെ വീടുകളുടെ എണ്ണം കൂടി. പ്രവാസികളെല്ലാം നാട്ടില്‍ വന്‍വീടു പണിത് പൂട്ടിയിടുന്നു. കേരളത്തില്‍ മൂന്നു ലക്ഷം പേര്‍ക്ക് സ്വന്തം വീടില്ലെന്നു കണക്കുകള്‍, മറുവശത്ത് പത്തുലക്ഷത്തോളം വീടുകളും ഫഌറ്റുകളും പൂട്ടിക്കിടക്കുന്നു. ഈ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. മുമ്പൊക്കെ ഇവ വാടകക്കു കൊടുക്കുമായിരുന്നു. ഇപ്പോള്‍ അതും കുറഞ്ഞു. ഈ മേഖലയില്‍ യാതൊരു നിയന്ത്രണവും നമ്മുടെ സര്‍ക്കാരിനില്ല എന്നതാണ് സത്യം. വിവരമില്ലാത്തവര്‍ എന്നു നാം ആക്ഷേപിക്കുന്ന തമിഴ് നാട്ടിലൊക്കെ സ്ഥിതി എത്ര വിഭിന്നമാണ്.
വീടുമാത്രമല്ല, മറ്റു മേഖലകളിലും വന്‍കിടരീതിയിലാണ് നമ്മുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. അവയാകട്ടെ ഒരിക്കലും നമ്മുടെ പ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യവും ഇവിടെ ലഭ്യമായ വിഭവങ്ങള്‍ഉപയോഗിക്കുന്നവയുമല്ല. നമുക്കുചുറ്റുമുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചിരുന്ന പൂര്‍വ്വീകരെ നാം മറന്നിരിക്കുന്നു. അതുകൊണ്ടാണ് ടെറസ് വീടുകള്‍ ചോരുന്നതും മീതെ ട്രസ്സ് അടികേകണ്ടിവരുന്നതും.
മലയാളികളുടെ മുഖത്തുനോക്കി ഈ കാപട്യങ്ങളെ ചോദ്യം ചെയ്ത ഒരു സായിപ്പുണ്ടായിരുന്നല്ലോ. ലാറിബേക്കര്‍. അദ്ദേഹത്തപോലും നാം മാര്‍ക്കറ്റ് ചെയ്യുന്നതെങ്ങനെയാണെന്നു നോക്കുക. ചിലവു കുറഞ്ഞ വീടുകള്‍ എന്ന പേരില്‍ നമ്മുടെ ബുദ്ധിജീവികള്‍ നിര്‍മ്മിക്കുന്ന വീടുകള്‍ ഏറ്റവും ആഡംബരമാണെന്നത് മലയാളിയുടെ കാപട്യത്തിന് ഒരുദാഹരണം മാത്രം.
നിര്‍മ്മാണ മേഖലയില്‍ മിതത്വം പാലിക്കാതേയും നമ്മുടെ നാടിനനുയോജ്യവും ലഭ്യവുമായി പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താതേയും നമുക്ക് മുന്നോട്ടുപോകാനാകില്ല. അതാണ് വാസ്തവത്തില്‍ പുരോഗതി എന്ന വാക്കിന്റെ യഥാര്‍ത്ഥം അര്‍ത്ഥം. അതുപോലെ ചുറ്റുപാടും വളച്ചുകെട്ടി സ്വന്തം വന്‍കിട ഭവനം എന്ന സങ്കല്‍പ്പം തന്നെ മാറേണ്ടിയിരിക്കുന്നു. പല യൂറോപ്യന്‍രാജ്യങ്ങളിലും ജനങ്ങള്‍ സ്വന്തമായി വീടുവെക്കുന്നതേയില്ല, അതിനവര്‍ക്ക് കഴിയുകയുമില്ല എന്ന് മറക്കരുത്. പല കാര്യങ്ങളിലും അവരുടേതിനു സമാനമാണ് നമ്മുടെ ജീവിതസാഹചര്യം എന്നുമറക്കരുത്. എന്നിട്ടും നാം വന്‍കിട സൗധങ്ങളുണ്ടാക്കി പൂട്ടിയിടുന്നു. അതിനായി ഭൂമിയെ കീറിമുറിക്കുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല നാം അനാവശ്യമായ അഹങ്കാരം കാണിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് ചൂണ്ടികാട്ടിയപോലെ ചികിത്സ, വിദ്യാഭ്യാസം, വിവാഹം, വീടുനിര്‍മ്മാണം എന്നിവയാണ് മലയാളിയെ കടക്കെണിയിലാക്കുന്നത്. ഒപ്പം വാഹനവുമുണ്ട്. അനാവശ്യമായ പൊങ്ങച്ചമാണ് അതിന്റെയെല്ലാം മൂലകാരണം. ഇവക്കവസാനമില്ലാതെ ഇനിയും മുന്നോട്ടുപോകാന്‍ നമുക്കാവില്ല. അതിനു ശ്രമിച്ചാല്‍ മറുപടി നല്‍കുന്നത് പ്രകൃതി തന്നെയായിരിക്കും. 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മലയാളി അവസാനിപ്പിക്കേണ്ടത് ഈ പൊങ്ങച്ചം

  1. Avatar for Critic Editor

    Well said. But who will hear?

Leave a Reply