
മദനി : പുതിയ കേസും കള്ളക്കേസോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അബ്ദുള്‍ നാസര്‍ മദനിക്കെതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കേസും കള്ളകേസോ? ആണെന്നാണ് പുതിയ വിവരം. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, ഫാ. അലവി എന്നിവരെ കൊലപ്പെടുത്താന്‍ മഅദനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
മദനിക്കെതിരെ സാക്ഷി പറഞ്ഞു എന്ന് പോലീസ് പറഞ്ഞ മുഹമ്മദ് തന്നെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് പ്രസ് ക്ലബ്ബിലെത്തി താന്‍ അത്തരത്തിലൊരു മൊഴി നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തിയത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അന്നത്തെ കോഴിക്കോട് സിറ്റി സി.ഐ ആയിരുന്ന എ.വി ജോര്‍ജ് ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് ഇക്കാര്യം പറഞ്ഞത് എന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍് തന്നെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇങ്ങനെയൊരു കാര്യം ചോദിക്കുകയോ താന്‍ പറയുകയോ ചെയ്തിട്ടില്ലെന്ന് മുഹമ്മദ് വ്യക്തമാക്കി.
മാറാട് കമ്മീഷന്‍ തെളിവെടുപ്പ് സമയത്ത് തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തിയിരുന്നെന്ന് മുഹമ്മദ് പറഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യുകയോ മൊഴിയെടുക്കുകയോ ചെയ്തില്ല.
കൊച്ചിയിലെ അയോധ്യാ പ്രസ് മാനേജര്‍ ടി.ജി. മോഹന്‍ദാസ് എറണാകുളം സി.ജെ.എം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് മഅദനിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബാംഗ്ലൂര്‍ സ്‌ഫോടന കേസിലും മദനി്കകെതിരെ സാക്ഷി പറഞ്ഞു എന്ന് പോലീസ് അവകാശപ്പെട്ടവര്‍ അക്കാര്യം നിഷേധിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിച്ചു എന്നാരോപിച്ച് മാധ്യമ പ്രവര്‍ത്തക ഷാഹിനക്കെതിരെ ബാംഗ്ലൂരില്‍ കേസുണ്ട്.
