പരിസ്ഥിതി പ്രവര്‍ത്തകയെ പോലീസ് മാവോയിസ്റ്റാക്കുന്നു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

maoist_20130311പരിസ്ഥിതി പ്രവര്‍ത്തകയെ മാവോയിസ്റ്റ് മുദ്രചാര്‍ത്തി പോലീസ് പീഡിപ്പിക്കുന്നതായി പരാതി. മലപ്പുറം രണ്ടത്താണി സ്വദേശിനിയും വിദ്യാര്‍ത്ഥിനിയുമായ പി പി റംസീന(20)യാണ് ഇക്കാര്യം ചൂണ്ടികാട്ടി ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കിയത്.
കഴിഞ്ഞ 20ന്  കാടാമ്പുഴയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റംസീനയുടെ രണ്ടത്താണിയിലുള്ള വീട്ടിലെത്തി ഉമ്മയേയും അനുജത്തിയേയും ചോദ്യം ചെയ്യുകയായിരുന്നു. അപ്പോള്‍ റംസീന പഠനാവശ്യങ്ങള്‍ക്കായി തൃശൂരായിരുന്നു. റംസീനയുടെ മാവോയിസ്റ്റ് ബന്ധത്തെ കുറിച്ചായിരുന്നു അവരുടെ ചോദ്യങ്ങള്‍. എന്നാല്‍ ചോദ്യം ചെയ്യാനുള്ള കാരണം അവര്‍ വെളിവാക്കിയില്ലത്രെ. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് വാടകവീട് ഒഴിയണമെന്ന് ഇവര്‍ക്ക് വീട്ടുടമ അന്ത്യശാസനം നല്‍കിയിരിക്കുകയാണത്രെ.
ഗാന്ധിയന്‍ – പരിസ്ഥിതി  പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ സഹദേവന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച യൂത്ത് ഫോര്‍ ഡയലോഗിന്റെ സജീവ പ്രവര്‍ത്തകയാണ് റംസീന. അടുത്തയിടെ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന 50 ദിവസം നീണ്ട  പശ്ചിമഘട്ട സംവാദയാത്രയില്‍ റംസീന സജീവമായി പങ്കെടുത്തിരുന്നു. കാതിക്കുടം നിറ്റാ ജലാറ്റിനെതിരെ നടക്കുന്ന സമരത്തിനുനേരെ പോലീസ് നടത്തയ ലാത്തിചാര്‍ജ്ജില്‍ ഇവര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പോലീസ് റംസീനയെ മാവോയിസ്റ്റാക്കാന്‍ ശ്രമിക്കുന്തെന്നാണ് ആരോപണം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply