പത്മജ പറഞ്ഞത് ശരി

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

padകോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ത്രീകള്‍ നേര്‍ച്ചക്കോഴികളാണെന്ന് കെപിസിസി ജനറല്‍സെക്രട്ടറി പത്മജ വേണുഗോപാല്‍. പത്മജക്ക് ഇക്കാര്യം ഇപ്പോഴാണോ മനസ്സിലായത്? കോണ്‍ഗ്രസ്സല്ല, ഏതുപാര്‍ട്ടിയിലും അങ്ങനെതന്നെ. കുടുംബത്തിനകത്തും സമൂഹത്തിലും തൊഴിലിടങ്ങളിലുമെല്ലാം സ്ത്രീകള്‍ക്ക് നല്‍കുന്ന രണ്ടാസ്ഥാനം തന്നെയാണ് പാര്‍ട്ടികളിലും അവര്‍ക്ക് ലഭിക്കുന്നത്.  അധികാരസ്ഥാനങ്ങളില്‍നിന്ന് സ്ത്രീകള്‍ തള്ളപ്പെടുകയാണെനാനണ് പത്മജ പറയുന്നത്. തീര്‍ച്ചയായും സ്വന്തം അനുഭവം തന്നെയായിരിക്കും അവരെകൊണ്ട് അങ്ങനെ പറയിച്ചത്. പാര്‍ട്ടിയിലെ പല പുരുഷകേസരികളേക്കാള്‍ കഴിവുണ്ടായിട്ടും നിര്‍ണ്ണായക സമയത്തൊക്കെ പത്മജ അവഗണിക്കപ്പെട്ടിട്ടേ ഉള്ളു. കൂടാതെ മറ്റു സ്ത്രീകളുടേയും അവസ്ഥ വ്യത്യസ്ഥമല്ല. ലോകസഭ തെരഞ്ഞെടുപ്പില്‍ ബിന്ദുകൃഷ്ണയടക്കമുള്ളവര്‍ക്ക് തോല്‍ക്കുമെന്നുറപ്പുള്ള സീറ്റാണ് പാര്‍ട്ടി നല്‍കിയതെന്ന് അവര്‍ ചൂണ്ടികാട്ടുന്നു. അധികാരസ്ഥാനങ്ങളില്‍ നിന്ന് താനുള്‍പ്പടെ തള്ളപ്പെടുകയാണ്. തോല്‍ക്കുന്ന സീറ്റ് സ്ത്രീകള്‍ക്ക് നല്‍കുന്ന ഏര്‍പ്പാട് പാര്‍ട്ടി അവസാനിപ്പിക്കണമെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ തവണ ഷാനിമോള്‍ ഉസ്മാനോടും അതുതന്നെയാണ് പാര്‍ട്ടി ചെയതത്.
തീര്‍ച്ചയായും സിപിഎം അടക്കമുള്ള മറ്റു പാര്‍ട്ടികളുടൈ അവസ്ഥയും വ്യത്യസ്ഥമല്ല. ലോകസഭയിലും അസംബ്ലിയിലും മൂന്നിലൊന്ന് സ്ത്രീപ്രാതിനിധ്യം വേണമെന്ന് ഇവരെല്ലാം പറയുമ്പോള്‍ വിജയസാധ്യതയുള്ള ഒരു സീറ്റുപോലും സ്ത്രീകള്‍ക്കു നല്‍കുന്നില്ല. പത്മജയുടെ വിമര്‍ശനം ആരോഗ്യകരമായ ചര്‍ച്ചക്ക് വഴി തെളിച്ചാല്‍ നന്ന്. പാര്‍ട്ടിയിലെ വനിതാ നേതാക്കന്മാരെ  പല തട്ടുകളാക്കി നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിജയിച്ചെന്ന് ഇതിനോട് പ്രതികരിച്ച് ഷനിമോള്‍ ഉസ്മാന്‍ പറഞ്ഞു. പത്മജ വേണുഗോപാലിന്റെ പ്രസ്താവന പാര്‍ട്ടിയിലെ പുതുയുഗ പിറവിക്ക് കാരണമാകുമെന്നും അവര്‍ പ്രതികരിച്ചു. വിഎം സുധീരനും പിണറായി വിജയനുമടക്കമുള്ളവരാണ് ഇനി ഇതിനോട് പ്രതികരിക്കേണ്ടത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply