നമ്പൂതിരി കൃസ്‌ത്യാനി തിരിച്ച്‌ വരുമോ വീട്ടിലേക്ക്‌?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

xxപരസ്യമായി ഘര്‍ വാപസി പരിപാടികള്‍ നടത്തരുതെന്ന്‌ സംഘപരിവാര്‍ ശക്തികള്‍ തന്നെ നിര്‍ദ്ദേശിച്ചിട്ടും കേരളത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്‌. ഇന്നലേയും ഇടുക്കി ജില്ലയില്‍ നൂറോളം പേരെ പരസ്യമായി മതം മാറ്റി.
കേരളത്തില്‍ പുനര്‍ മതപരിവര്‍ത്തനത്തിനു തയ്യാറായവരുടെ കണക്കെടുത്താല്‍ വ്യക്തമാകുന്നത്‌ ഒന്നാണ്‌. ദളിത്‌ ക്രൈസ്‌തവരാണ്‌ തിരിച്ച്‌ പോകുന്നത്‌. തങ്ങള്‍ നമ്പൂതിരിമാര്‍ മാര്‍ഗ്ഗം കൂടിയവരാണെന്ന്‌ അഹങ്കരിക്കുന്നവരൊന്നും തിരിച്ചു വീട്ടിലേക്കു പോകുന്നതായി കേള്‍ക്കുന്നില്ല. അതുപോലെ മറ്റു സവര്‍ണ്ണ സമുദായങ്ങലില്‍ നിന്നു പോയവരും. കാരണം വളരെ വ്യക്തം. മതം മാറി വന്നാല്‍ സാമൂഹ്യതുല്ല്യതയും വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിതനിലവാരവുമൊക്കെ ലഭിക്കുമെന്ന വാക്കു വിശ്വസിച്ചായിരുന്നല്ലോ കേരളത്തിലെ ദളിതര്‍ വ്യാപകമായി കൃസ്‌തുമതത്തിലേക്ക്‌ മാറിയത്‌. എന്നാല്‍ അതു സംഭവിച്ചില്ല എന്നത്‌ യാഥാര്‍ത്ഥ്യം. അവരെന്നും ദളിത്‌ ക്രൈസ്‌തവരായി തന്നെ നിലകൊണ്ടു. ഹിന്ദുമത്തതില്‍ നേരിട്ടിരുന്‌ മിക്കവാറും പ്രശ്‌നങ്ങളൊക്കെ തുടര്‍ന്നു. അതോടൊപ്പം വലിയൊരു തിരിച്ചടിയും അവര്‍ക്ക്‌ നേരിടേണ്ടിവന്നു. മതം മാറാതെ ഹിന്ദുമതത്തില്‍ നിലനിന്നവര്‍ക്ക്‌ ഭേദപ്പെട്ട നിലയില്‍ സംവരണം ലഭിച്ചപ്പോള്‍ ഇവര്‍ക്കതി ലഭിച്ചില്ല. സ്വാഭാവികമായും പലരും വീട്ടിലേക്കുതന്നെ തിരിച്ചുപോയി. ജസ്‌റ്റിസ്‌ ബാലകൃഷ്‌ണന്റെ കുടുംബം പോലും അത്തരത്തില്‍ തിരിച്ചുപോയവരായിരുന്നു. ഇപ്പോള്‍ സംഘടിതമായി ഘര്‍ വാപസി നടക്കുന്നതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല. പലയിടത്തും നേരത്തെ തിരിച്ചുപോയവരെ തന്നെയാണ്‌ വീണ്ടും മതംമാറ്റുന്നതെന്നും വാര്‍ത്തയുണ്ട്‌. ഇവര്‍ തിരിച്ചുപോകുന്നതില്‍ കാര്യമായ പ്രശ്‌നമൊന്നും കൃസ്‌ത്യന്‍ മതമേലധ്യക്ഷന്മാര്‍ക്കുമില്ല. എന്നാല്‍ നമ്പൂതിരി ക്രൈസ്‌തവരെ മാറ്റാന്‍ ശ്രമിക്കട്ടെ. അപ്പോള്‍ കാണാം എന്താണുണ്ടാകുക എന്ന്‌. 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply