
ദിലീപിന്റെ വ്യഥക്കു കാരണം ഔ ഓള്‍ഡ് ആര്‍ യു…?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏറെകാലത്തെ അഭ്യൂഹങ്ങള്‍ക്കുശേഷം മഞ്‌ജുവാര്യരില്‍ നിന്ന് വിവാഹമോചനത്തിനായി ദിലീപ് കോടതിയിലെത്തി. മഞ്‌ജു തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് ദിലീപിന്റെ പ്രധാന പരാതി. എന്നാല്‍ ഹൗ ഓള്‍ ആര്‍ യു എന്ന സിനിമയിലൂടെയുള്ള മഞ്‌ജുവിന്റെ ഗംഭീരമായ തിരിച്ചുവരവാണ് ദിലീപിനെ മാനസികമായി പീഡിപ്പിക്കുന്നതെന്നാണ് പിന്നാമ്പുറ വാര്‍ത്തകള്‍. സിനിമയിലെ പ്രമേയവും മഞ്‌ജുവിന്റെ പ്രകടനവും പ്രേക്ഷകരുടെ സ്വീകരണവുമൊക്കെയാണത്രെ ദിലീപിന്റെ മനസ്സിനെ പീഡിപ്പിക്കുന്നത്. മഞ്‌ജുവിന്റെ തിരിച്ചുവരവ് ഇല്ലതാക്കാന്‍ പല ശ്രമങ്ങളും നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നിട്ടും ഹൗ ഓള്‍ഡ് ആര്‍ യു സംഭവിച്ചതാണത്രെ അവസാന നടപടിക്ക് ദിലീപിനെ പ്രേരിപ്പിച്ചത്……. പാവം ദിലീപ്. ഇനി ശരണം കോടതി തന്നെ.
