തായ്‌ലന്റ് യാത്ര – യശോധര നഗ്‌നയാണ് II

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

CriticYathra

സിടി വില്ല്യം

രണ്ട്
സ്വാതന്ത്ര്യവും പുഞ്ചിരിയും കവര്‍ന്നെടുത്ത തായലണ്ട്

സുവര്‍ണ്ണ ഭൂമി വിമാനത്താവളം പേരുപോലെ സുവര്‍ണ്ണമായിരുന്നില്ല . ഒരു സാധാരണ വിമാനത്താവളമായിരുന്നു അത് . പതിവുപോലെ പാസ്‌പോര്‍ട്ട് ക ണ്‍ട്രോള്‍ കടമ്പയുണ്ട് . യാത്രയുടെ എല്ലാ ത്രില്ലും കിനാക്കളും നശിപ്പിക്കുന്നതാണ് ഈ പാസ്‌പോര്‍ട്ട് കണ്ട്രോള്‍ . മുമ്പ് ചൈനയിലും ഈയടുത്തകാലത്ത് ഗള്‍ഫിലുമായി ഞാന്‍ ഇതനുഭവിച്ചതാണ് . എന്റെ മുഴുവന്‍ കണ്‍ട്രോളും പോവുക പതിവാണ് ഇത്തരം പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കടമ്പകളില്‍ .
എന്തായാലും നമ്മുടെ സാങ്കേതിക വിദ്യകള്‍ പുരോഗമിച്ചുവരുന്നതിന്റെ ലക്ഷ ണങ്ങള്‍ കാണാനായി തുടങ്ങിയിരിക്കുന്നു .ഇപ്പോള്‍ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ എളുപ്പത്തിലാക്കുന്ന ഇഗേറ്റ്‌സ് സംവിധാനങ്ങള്‍ വന്നിരിക്കുന്നു . ഇതിന്നായി പ്രത്യേകം സജ്ജമാക്കിയ ഒരു സ്മാര്‍ട്ട് കാര്‍ഡിന്റെ സഹായത്തോടെ നമുക്ക് പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കടമ്പ എളുപ്പത്തില്‍ കടക്കാമത്രേ. ഗള്‍ഫിലും മറ്റും ഇത് നടപ്പായിക്കഴിഞ്ഞു . സുവര്‍ണ്ണ ഭൂമിയില്‍ പക്ഷെ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കടമ്പ കടക്കുക തന്നെ വേണം .
ഓരോ രാജ്യത്തും ഓരോ കാലത്തും ഓരോരോ നിയമങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. സുവര്‍ണ്ണ ഭൂമിയില്‍ ഇതാ പുതിയൊരു നിയമം വന്നിരിക്കുന്നു . വിദേശികള്‍ക്ക് വിസ മുദ്ര വച്ചുകിട്ടണമെങ്കില്‍ ഫോട്ടോ പതിപ്പിച്ച ഒരു അപേക്ഷ സമര്‍പ്പിക്കണം. എന്റെ സംഘത്തില്‍ ഞാനൊഴിച്ച് ആരുടെ കയ്യിലും ഫോട്ടോ ഉണ്ടായിരുന്നില്ല. ഫോട്ടോ എടുക്കുന്നതിനുള്ള സംവിധാനങ്ങള്‍ അവിടെത്തന്നെ ഉണ്ടായിരുന്നു . ഫോട്ടോ ഒന്നിന് 200 ബാത്ത്. ബാത്ത്, അതാണ് തായലണ്ടിലെ പണം. 200 ബാത്ത് എന്നുപറയുമ്പോള്‍ ഏതാണ്ട് നമ്മുടെ 400 രൂപയോളം വരും. വിസ മുദ്ര വയ്ക്കുന്നതിനും രണ്ടു വഴികളുണ്ടിവിടെ. ഒന്ന് വേഗത്തിന്റെ വഴി. രണ്ട് വേഗത കുറഞ്ഞ വഴി. ഒന്നാമത്തെ വഴിക്ക് 1200 ബാത്ത്. രണ്ടാമത്തെ വഴിക്ക് 1000 ബാത്ത്. സന്ദര്‍ശകരുടെ പണം പിഴിഞ്ഞെടുക്കുന്ന തിനുള്ള ഓരോരോ വഴികള്‍.

1

ഞങ്ങളുടെ സംഘത്തിലെ പലരും ആയിരത്തിന്റെയും ആയിരത്തിഅഞ്ഞൂറി ന്റെയും ‘ബാത്ത് ‘ കഴിഞ്ഞ് പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കടമ്പ കടന്നു .പക്ഷെ സംഘത്തിലെ രണ്ടുപേരെ മാത്രം കാണാനില്ലായിരുന്നു. അശോകനും പുഷ്പനും. പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കഴിഞ്ഞു പുറത്തുകടന്നാല്‍ പിന്നെ വീണ്ടും പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ലോബിയിലേക്ക് പോകാനാവില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് അശോകനും പുഷ്പനും എന്തുപറ്റി എന്നറിയാനാവില്ല. ഭാഷയും ഒരു പ്രശ്‌നമായിരുന്നു. തായലണ്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അവരെ ചോദ്യം ചെയ്യുന്നതുകണ്ടു. പിന്നെപ്പിന്നെ അവര്‍ അപ്രത്യക്ഷരായി. മണിക്കൂറുകള്‍ക്കുശേഷം ഞങ്ങളറിഞ്ഞു, അവരെ ഇന്ത്യയിലേക്ക് തന്നെ തിരിച്ചയക്കാന്‍ തായലണ്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചെന്ന്. ഞങ്ങളില്‍ പലരും തായലണ്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരോട് പലതും പറഞ്ഞുനോക്കി .ഫലമുണ്ടായില്ല .
പിന്നീട് അവര്‍ ഇന്ത്യയില്‍ നിന്ന് വിളിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത് . അവരുടെ പാസ്‌പോര്‍ട്ടിലെ ഫോട്ടോയും അവരുടെ നേര്‍ക്കാഴ്ചയും ഒത്തുവന്നില്ല എന്ന കാരണം കൊണ്ടാണത്രേ അവരെ മടക്കിയത്. അന്നേരം അവരുടെ കയ്യിലുണ്ടായിരുന്ന 16000 ബാത്തും അവര്‍ പിഴയിനത്തില്‍ വസൂല്‍ ചെയ്തത്രേ. അവര്‍ക്ക് ആ രാത്രി തായലണ്ടുകാര്‍ ഭക്ഷണം പോലും കൊടുത്തില്ല. അനീതി ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം മാത്രം അന്നാട്ടിലില്ലായിരുന്നു. അങ്ങനെ സ്വാതന്ത്ര്യത്തിന്റെയും പുഞ്ചിരിയുടെയും തായലണ്ട് ഞങ്ങളുടെ നിഷ്‌കളങ്കമായ സ്വാതന്ത്ര്യവും പുഞ്ചിരിയും ഒന്നാം ദിവസം തന്നെ കവര്‍ന്നെടുത്തു .
യാത്രാസംഘത്തിലെ രണ്ടുപേര്‍ നഷ്ടപ്പെട്ടതിന്റെ അപമാനഭാരവും ദുഖവും സുവര്‍ണ്ണ ഭൂമി വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടിയ ആശങ്കകളുടെ മണി ക്കൂറുകളും ഞങ്ങളെ നന്നേ ക്ഷീണിപ്പിച്ചിരുന്നു. വിമാനം തന്ന ഭക്ഷണത്തിന്റെ ഊര്‍ജ്ജവും മദ്യത്തിന്റെ വീര്യവും അപ്പോഴേക്കും നഷ്ടമായിരുന്നു .

2
ഇതിനിടെ ഞങ്ങളെ കാത്ത് തായലണ്ടുകാരന്‍ യാത്ര ഗൈഡ് ഭാസും, അയാളുടെ ഇരുനില ബസ്സും ഡ്രൈവറും  അവിടെ ഉണ്ടായിരുന്നു . അശോകനും പുഷ്പനുമില്ലാതെ ഞങ്ങള്‍ ആ ഇരുനില ബസ്സില്‍ കയറി . ആരുടെ മുഖത്തും അന്നേരം സ്വാതന്ത്ര്യവും പുഞ്ചിരിയും ഉണ്ടായിരുന്നില്ല . ആ രാത്രി ആ ബസ്സ് ഞങ്ങള്‍ക്ക് ഒരു ശവമഞ്ചം പോലെയായിരുന്നു. ഭാസ്സിന്റെ മുറി ഇംഗ്ലീഷും ചില്ലറ തമാശകളും ആരും ആസ്വദിച്ചില്ല. ബസ്സ് പാട്ടായ ലക്ഷ്യം വച്ച് ഓടിക്കൊണ്ടിരുന്നു.

തുടരും


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Journey | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “തായ്‌ലന്റ് യാത്ര – യശോധര നഗ്‌നയാണ് II

  1. തായ് ലണ്ട് യാത്രാനുഭവം നന്നാവുണ്ട് .വാങ്ങ്മയ ചിത്രങ്ങൾ സമ്മാനിക്കുന്ന എഴുത്തും ശൈലിയും . അഭിനന്ദനങൾ .

Leave a Reply