ഡോ. ജി എന്‍ സായിബാബയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ssssss

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ആര്‍ഡി എഫ് ദേശീയ ജോയിന്റ് സെക്രട്ടറി ഡോ. ജി എന്‍ സായിബാബയെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്നെത്തിയ പോലീസ് സംഘം തട്ടിക്കൊണ്ട് പോവുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ബോബ് മാര്‍ലി അനുസ്മരണം; പാട്ടും പോരാട്ടവും’ പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ടുന്നതായ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിലാണ് 90 ശതമാനവും ശാരീരികമായി ഭിന്നശേഷിക്കാരനായ, വീല്‍ചെയറില്‍ മാത്രം ചലിക്കാന്‍ കഴിയുന്ന ഡോ. സായിബാബയെ അറസ്റ്റ് ചെയ്തതെന്ന് പ്രമേയം ചൂണ്ടികാട്ടി.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഡോ. സായിബാബ, ആദിവാസി, ദളിത് ബഹുജനങ്ങളെ അവരുടെ ആവാസ മേഖലകളില്‍ നിന്നും ആട്ടിപ്പായിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ നടത്തുന്ന വിഭവകൊള്ളക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ചെറുത്ത് നില്പ്പ് പോരാട്ടങ്ങളെ ചോരയില്‍ മുക്കികൊല്ലാനുള്ള ഭരണകൂട പദ്ധതിയായ ഓപ്പറേഷന്‍ ഗ്രീന്‍ ഹന്ടിന്റെ ശക്തനായ വിമര്‍ശകനാണ്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ പാപ്പരീകരിക്കുന്ന, ഈ ഭൂമിയുടെ തന്നെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന തലതിരിഞ്ഞ വികസന നയങ്ങള്‍ക്ക് ബദലായി മധ്യേന്ത്യയില്‍ മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ രൂപംകൊണ്ടുവന്നിരിക്കുന്ന ജനാതന സര്‍ക്കാരുകളുടെ ബദല്‍ വികസന മാതൃകകളെ പ്രതീക്ഷാപൂര്‍വ്വം നോക്കിക്കാണുന്ന ഒരാളാണ് താനെന്നു തുറന്നു പറയാന്‍ അദ്ദേഹം മടികാണിക്കുന്നില്ല. തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രമായ മാര്‍ക്‌സിസത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമായ മാവോയിസമാണ് തന്റെ പ്രത്യശാസ്ത്രമെങ്കിലും താന്‍ മാവോയിസ്റ്റ് പാര്‍ട്ടി അംഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതായി പ്രമേയം പറയുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply