
ടോള്‍ ഒഴിവാക്കുന്നതിലെ തട്ടിപ്പ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദേശീയ പാതകളിലെ സ്വകാര്യവാഹനങ്ങളുടെ ടോള്‍ ഒഴിവാക്കാനുള്ള കേന്ദ്രതീരുമാനം ഒരേസമയം എല്ലാവരേയും വഞ്ചിക്കുന്നതാണ്. സത്യത്തില്‍ ഒഴിവാക്കേണ്ടത് പൊതുവാഹനങ്ങളുടെ ടോളാണ്. നിരവധി കാരണങ്ങളാല്‍ സ്വകാര്യവാഹനങ്ങളെ നിയന്ത്രിക്കേണ്ട അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. എന്നിട്ടും സ്വകാര്യവാഹനങ്ങളെ ടോളില്‍ നിന്നൊഴിവാക്കുന്നു എന്ന നിലപാടുതന്നെ തെറ്റാണ്.
രസകരമായ മറ്റൊരു കാര്യം ടോള്‍ സത്യത്തില്‍ ഒഴിവാക്കുകയല്ല, കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ്. രാജ്യത്തെ ദേശീയ പാതകളിലുള്ള തിരഞ്ഞെടുത്ത 50 ടോള്‍ ബൂത്തുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. സ്വകാര്യ വാഹങ്ങളുടെ ടോള്‍ ഒഴിവാക്കുന്നതിനു പകരം അവ വാങ്ങുമ്പോള്‍ തന്നെ വിലക്ക് അനുപാതമായി 2 % സെസ് ഏര്‍പ്പെടുത്താനാണ് നീക്കം. നിലവില്‍ നല്‍കുന്ന 1 5 വര്‍ഷത്തേക്കുള്ള റോഡ് ടാക്‌സിന് പുറമേ ആണ് ഇത്. സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് ടോള്‍ വരുമാനത്തിന്റെ 14 % (1600 കോടി രൂപ കഴിഞ്ഞ വര്‍ഷം ) മാത്രം ആണ് സ്വകാര്യ വാഹങ്ങളുടെ ടോള്‍ പിരിവു ഇനത്തില്‍ ലഭിക്കുന്നത്. ബാക്കി തുക മുഴുവന്‍ ലഭിക്കുന്നത് കൊമേഴ്‌സ്യല്‍ വാഹങ്ങളില്‍ നിന്നാണ് (കഴിഞ്ഞ വര്ഷം ഏതാണ്ട് 9500 കോടി രൂപ ). പുതിയ തീരുമാനം നടപ്പിലാകുമ്പോള്‍ പുതിയ വാഹനം വാങ്ങുന്നവര്‍ നല്‍കേണ്ട 2 % സെസ് ഇനത്തില്‍ ലഭിക്കാന്‍ പോകുന്നത് 1840 കോടി രൂപയാണ്. കൂടാതെ നിലവില്‍ ഓടുന്ന എല്ലാ വാഹങ്ങളും 1000 രൂപ വേറെ നല്‍കണം. ആ ഇനത്തില്‍ ലഭികുന്നത് 2156 കോടി രൂപ. അങ്ങനെ ആകെ ലഭിക്കുന്നത് 3996 കോടി രൂപ. ഈ നിയമ പ്രകാരം ദേശീയ പാതയിലൂടെയോ ടോള്‍ പ്ലാസയിലൂടേയോ കടന്നു പോകാത്ത വാഹനങ്ങളും സെസ് നല്‍കണം. ടോള്‍ പ്ലാസയിലെ തിരക്കു കുറക്കാം.
രാജ്യത്താകമാനം നടക്കുന്ന ടോള്‍ വിരുദ്ധ സമരങ്ങളെ നിര്‍വ്വീര്യമാക്കാനാണ് പുതിയ നീക്കമെന്നതില്‍ സംശയമില്ല. മാത്രമല്ല, ടോള്‍ സമരങ്ങളില്‍ പ്രാദേശികമായി പലയിടത്തും പങ്കാളികളായിട്ടുള്ള ‘ബി ജെ പി ക്ക് ‘ ആശ്വസിക്കാനും ആളുകളുടെ കണ്ണില്‍ പൊടിയിടാനും ഇതുമൂലം
സാധിക്കാം. അതിനാല്‍തന്നെ ഒറ്റയടിക്ക് എല്ലാവരേയും വഞ്ചിക്കുന്ന തീരുമാനമാണിതെന്ന് വ്യക്തം.
