ടിപി വധം : പാര്‍ട്ടി റിപ്പോര്‍ട്ട് ഇന്നു പ്രസിദ്ധീകരിക്കുമോ?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

indexടിപി വധത്തിന്റെ വിധി നാളെ പ്രഖ്യാപിക്കാനിരിക്കുന്നു. എന്നാല്‍ അതിനേക്കാള്‍ എത്രയോ മുമ്പു പുറത്തുവരേണ്ട ഒരു റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല. വിഎസടക്കം നിരവധി പേരുടെ സമ്മര്‍ദ്ദങ്ങളുടെ ഫലമായി പാര്‍ട്ടി പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഉദ്ദേശിച്ചത്. പോലീസ്, പാര്‍ട്ടിയെ അന്യായമായി പ്രതികൂട്ടിലാക്കുന്നു എന്ന വിമര്‍ശനമുന്നയിച്ചായിരുന്നു കേന്ദ്രനേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ കോടതിവിധിയായിട്ടും പാര്‍ട്ടി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല് എന്നത് എന്തിന്റെ സൂചനയാണ്? തീര്‍ച്ചയായും ഈ മൗനം അര്‍ത്ഥഗര്‍ഭമാണ്.
സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തമില്ല എന്നാണ് റിപ്പോര്‍ട്ടെങ്കില്‍ പെട്ടെനന്നുതന്നെ പ്രസിദ്ധീകരിക്കുമായിരുന്നല്ലോ. മറുവശത്ത് നിരവധി സാക്ഷികളുടെ കൂറുമാറ്റത്തെ തുടര്‍ന്ന് വിധിയില്‍ കാര്യമായൊന്ും പ്രതീക്ഷിക്കുന്നില്ല് എന്നാണ് ആര്‍എംപിക്കാര്‍ പറയുന്നത്. കേസില്‍ തിരുവഞ്ചൂരിന്റെ അവസാനകാല നിലപാടുകള്‍ സംശയാസ്പദമാണു താനും. ഈ സാഹചര്യത്തില്‍ കാര്യമായ പരിക്കുകളില്ലാതെ പാര്‍ട്ടി രക്ഷപ്പെടുകയും പാര്‍ട്ടിയുടെ അന്വഷണ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കുകയും ചെയ്യാനാണിട. രാഷ്ട്രീയമായ സത്യസന്ധതയുണ്ടെങ്കില്‍  ഇന്നു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുയാണ് കാരാട്ട് ചെയ്യേണ്ടത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply