
ഉത്സവങ്ങള്‍ക്ക് കരിയും കരിമരുന്നും വേണ്ട.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഉത്സവങ്ങള്‍ക്ക് ‘കരിയും കരിമരുന്നും’ (ആനയും വെടിക്കെട്ടും) പാടില്ലെന്ന ശ്രീനാരായണ ഗുരുവിന്റെ കല്‌പന കര്‍ശനമായി നടപ്പാക്കണമെന്ന വര്‍ക്കല ശിവഗിരി മഠം നിര്‍ദ്ദേശിച്ചു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് യോഗമാണ് ട്രസ്റ്റിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കരിയും കരിമരുന്നും വേണ്ട എന്ന കര്‍ശവമായ തീരുമാനമെടുത്തത്. കരിയും കരിമരുന്നും പാടില്ലെന്ന ഗുരുകല്‌പന നടപ്പാക്കാന്‍ 2006 ല്‍ ശിവഗിരിമഠം സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും പല ക്ഷേത്രങ്ങളും അതു പാലിച്ചില്ല. അതേത്തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. കല്‌പന നടപ്പാക്കാനായി സര്‍ക്കുലറിന്റെ കോപ്പി ബന്ധപ്പെട്ട പോലീസ് റവന്യു അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മഠത്തിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്.
ശ്രീനാരായണ ഗുരു കല്‌പന നടപ്പാക്കാന്‍ വേണ്ടിയാണ് സര്‍ക്കുലര്‍ ഇറക്കിയതെങ്കിലും മാനുഷിക പ്രശ്‌നങ്ങളും ഇതിനു പിന്നിലുണ്ടെന്ന് ശിവഗിരിമഠം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. പെരിങ്ങോട്ടുകര ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ 2008 ല്‍ ഒരു കുട്ടി മരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഉത്സവത്തിനിടെ ആനകള്‍ക്ക് മദമിളകിയുള്ള പ്രശ്‌നങ്ങള്‍ വേറെയും. കൂടാതെ ആനപീഡനങ്ങളും അതിരുകടക്കുന്നു. അതിനാലാണ് ഗുരുകല്‌പന കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനമെടുത്തതെന്ന് സ്വാമി അറിയിച്ചു. തീര്‍ച്ചയായും പിന്തുണക്കപ്പെടേണ്ട തീരുമാനമാണ് ട്രസ്റ്റിന്റേത്.
