ഇസ്രായേലുമായി വേണ്ട ആയുധകച്ചവടം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

gggഇസ്രായേലില്‍നിന്ന് ഇന്ത്യ ആയുധം വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചുരിയുടെ അഭിപ്രായം വളരെ പ്രസക്തമാണ്. അതിന്റെ പേരിലാണല്ലോ കണ്ണില്‍ ചോരയില്ലാത്ത കൂട്ടക്കുരുതി ഇസ്രായേല്‍ നടത്തിയിട്ടും ഇന്ത്യ അതിനെ അപലപിക്കാത്തത. ഇന്ത്യയാണ് ഇസ്രായേലില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യം. ഇന്ത്യയുടെ കൂടി പണം ഉപയോഗിച്ചാണ് ഇസ്രായേല്‍ പലസ്തീനെ ആക്രമിക്കുന്നത്. ഈ ആക്രമണത്തെ ഇന്ത്യ അപലപിക്കണമെന്നും യെച്ചുരി പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെ കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലാണ് യെച്ചൂരി ഈ ആവശ്യമുന്നയിച്ചത്.
പ്രശ്‌നത്തില്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ആവശ്യപ്പെട്ടു. എന്നാല്‍ പ്രമേയം വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇസ്രായേലിനോടും പലസ്തീനോടും ഇന്ത്യക്ക് നല്ല ബന്ധമാണ്, സമാധാനം പുലര്‍ന്നുകാണാനാണ് സര്‍ക്കാരിന് ആഗ്രഹം. സര്‍ക്കാരിന്റെ വിദേശനയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നൊക്കെയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം സഭയിലനിന്ന് ഇറങ്ങിപോയി.
വിഷയത്തില്‍ എത്രയും വേഗം ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസമായി പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനു മേല്‍ കനത്ത സമ്മര്‍ദ്ദം തുടരുകയായിരുന്നു.. പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയാല്‍ അത് ഇസ്രായേലുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചയ്ക്കുള്ള ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി രാജ്യസഭ പൂര്‍ണമായും ഈ വിഷയത്തില്‍ സ്തംഭിച്ചിരുന്നു. ഏതെങ്കിലും പ്രതികൂല പരാമര്‍ശങ്ങളുണ്ടാകുന്നത് ഇന്ത്യയുടെ നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന അപ്രസക്തമായ നിലാപാടായിരുന്നു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടിയത്. ചര്‍ച്ച നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍ ഈ കത്ത് അന്‍സാരി തള്ളി. ചര്‍ച്ച നടത്താനുള്ള തീരുമാനം നിലനില്‍ക്കുമെന്നും അതിനുള്ള സമയം സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കാമെന്നും അന്‍സാരി വ്യക്തമാക്കി. തുടര്‍ന്നാണ് ചര്‍ച്ച നടന്നത്. എന്നാല്‍ പ്രമേയം പാസാക്കാന്‍ ഇപ്പോഴും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇസ്രയേലിനോടും അവരുടെ സംരക്ഷകരായ അമേരിക്കയോടുമുള്ള രാഷ്ട്രീയബന്ധം തന്നെയാണ് ഈ വൈമുഖ്യത്തിനു കാരണമെന്ന വ്മര്‍ശനം തള്ളിക്കളയാനാകില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡികൂടി ഒപ്പിട്ട ബ്രിക്‌സ് ഉച്ചകോടി പ്രമേയം പോലും ഗാസയ്‌ക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ചതാണ്. ഇന്ത്യ അംഗമായ ഐക്യരാഷ്ട്രസഭ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇറ്റലിയും ജര്‍മനിയും ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. എന്നിട്ടും ഇസ്രയേലിനോടുള്ള രാഷ്ട്രീയദാസ്യം തന്നെയാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. സുഹൃദ്രാജ്യങ്ങളായ ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും സംഭവവികാസങ്ങളില്‍ ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്. പത്തുവര്‍ഷം മുമ്പ് അമേരിക്ക ഇറാഖില്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എ ബി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ലോക്‌സഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതാണ്. ഇതെല്ലാം കണക്കിലെടുത്ത് വിഷയം ചര്‍ച്ച ചെയ്യാനും ഇസ്രായേല്‍ നടപടിയെ അപലപിക്കാനുമാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. അതിഭയാനകമായ രീതിയില്‍ ഇസ്രായേല്‍ കൂട്ടക്കൊല തുടരുമ്പോള്‍ പ്രമേയം പാസാക്കാനും ആയുധക്ചചവടം അവസാനിപ്പിക്കാനും കഴിയില്ലെങ്കില്‍ ഗാന്ധിയുടെ നാടെന്നു പറയാന്‍ എന്തുയോഗ്യതയാണ് നമുക്കുള്ളത്?

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply