അതെ, നടക്കുന്നത് യുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ തന്നെ

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

sssസുനിത കൃഷ്ണന്‍ കഴിഞ്ഞ ദിവസം മനോരമയിലെഴുതിയ ആഘോഷിക്കുന്ന മലയാളീ, ലജ്ജിക്കൂ എന്ന കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയാകണമെന്നില്ല. അപ്പോഴും അവര്‍ പറയുന്ന ഒന്നുണ്ട്. യുക്തിക്കു നിരക്കാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന്. തീര്‍ച്ചയായും അതു ശരിയാണ്. സോളാറാനും സരിതക്കും പുറകെയുള്ള മാധ്യമങ്ങളുടേയും സമൂഹത്തിന്റെയും പാച്ചില്‍ യുക്തിക്കു നിരക്കാത്തതുതന്നെയാണ്.
സരിതയിപ്പോള്‍ പറയുന്നു നിരവധി നേതാക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന്. കമ്പനിക്ക് സഹായങ്ങള്‍ ചെയ്തുതരാമെന്നു പറഞ്ഞാണ് പീഡിപ്പിച്ചതത്രെ. അതു ചെയ്യാത്തതിനാലാണല്ലോ ഈ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മില്‍ സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമല്ല. തന്നെ ബലാല്‍സംഗം ചെയ്തതായി സരിത പറയുന്നില്ല. പിന്നെയുള്ളത് വഞ്ചനാകുറ്റമാണ്. വാഗ്ദാനം പാലിച്ചില്ല എന്ന്. അതിനു കേസുകൊടുക്കാം. പക്ഷെ സ്വാഭാവികമായും ആ വാഗ്ദാനങ്ങള്‍ അനര്‍ഹമായിരിക്കുമല്ലോ. അപ്പോളെന്താണ് ആ കേസിന്റെ പ്രസക്തി..?  ഈ പ്രശ്‌നം പരിഹരിക്കാന്‍ ഏതു യുക്തിക്കു കഴിയും?
സുനിത പറയുന്ന പോലെ സരിത അങ്ങനെ അക്രമിക്കപ്പെടേണ്ട വ്യക്തിയാണെന്നല്ല പറയുന്നത്. കേരളത്തില്‍ പൊതുരംഗത്തുവരുന്ന, സംരംഭകരംഗത്തുവരുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് സരിതയും നേരിട്ടത്്. ആ വിഷയമാണ് ഏറ്റവും പ്രധാനം. പക്ഷെ സരിത അനര്‍ഹമായ രീതിയില്‍ തന്റെ ആവശ്യങ്ങള്‍ നേടാമെന്നു കരുതി. അതു നടക്കാതായപ്പോള്‍ മറ്റുള്ളവരെപോലെ നിശബ്ദയായിരിക്കാതെ കാര്യങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്നു. അതിലും തെറ്റില്ല. പക്ഷെ സുനിത പറയുന്ന പോലെ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സ്ഥലത്തല്ലേ പറയേണ്ടത്? മാധ്യമങ്ങളുടെ താളത്തിനൊത്ത് തുള്ളുകയാണോ വേണ്ടത്…? അര്‍ഹമായ അവകാശങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കില്‍ നിയമപോരാട്ടം നടത്തുക. ആരെങ്കിലും അധികാരദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെങ്കില്‍ അതും നിയമയുദ്ധത്തില്‍ കൊണ്ടുവരുക. കൈക്കൂലി കൊടുത്തിട്ടുണ്ടെങ്കില്‍ തെളിവടക്കം കോടതികളിലും കമ്മീഷനിലും നല്‍കുക. അതൊക്കെയല്ലേ ചെയ്യേണ്ടത്..? തീര്‍ച്ചയായും ഏതു രീതിയില്‍ പോരാടണമെന്നു തീരുമാനിക്കേണ്ടത് അവരാണ്. പക്ഷെ അനര്‍ഹമായ കാര്യങ്ങള്‍ ചെയ്തുതരാമെന്നു പറഞ്ഞു വഞ്ചിച്ചു എന്നു പറയുന്നതില്‍ എന്തര്‍ത്ഥം? അതുപോലെ തന്നെ ആഘോഷിക്കുന്നവരുടെ താല്‍പ്പര്യങ്ങളും തിരിച്ചറിയുന്നതും നന്നായിരിക്കും. മലയാളിയുടെ വൃത്തികെട്ട മനസ്സ് നന്നായറിയുന്ന മാധ്യമങ്ങള്‍ റേറ്റിംഗ് കൂട്ടാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും താങ്കളുടെ അവകാശങ്ങളല്ല, രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും കൂടി മനസ്സിലാക്കി ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കുമെതിരെ നിയമയുദ്ധം നടത്തുകയാണ് വേണ്ടത്. അല്ലെങ്കില്‍ വിപരീതഫലമാണുണ്ടാകുക എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ഇതിനകം ഉണ്ടായി കഴിഞ്ഞു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply