
അടൂര്‍ പ്രകാശിനെതിരെ എഴുത്തുകാര്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കടലും കരയും സംരക്ഷിക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ജസീറക്കെതിരെ തീവ്രവാദബന്ധം ആരോപിച്ച മന്ത്രി അടൂര്‍ പ്രകാശിനെതിരെ എഴുത്തുകാര്‍ രംഗത്ത്. ജസീറക്കു ലഭിക്കുന്ന ജനകീയ പിന്തുണ കണ്ട് അന്ധാളിച്ചാണ് ക്വാറി മുതലാളിമാരുമായി ബന്ധമുള്ള മന്ത്രി ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറയുന്ന മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും എഴുത്തുകാര്‍ ആരോപിച്ചു. ബി ആര്‍ പി ഭാസ്‌കര്‍, കെ വേണു, പി സുരേന്ദ്രന്‍, ടി എന്‍ ജോയ്, എന്‍ സുബ്രഹ്മണ്യന്‍ തുടങ്ങി പത്തോളം എഴുത്തുകാരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്.
അതിനിടെ ജസീറയുടെ ഒറ്റയാള്‍ സമരം ഡെല്‍ഹിയില്‍ തുടരുകയാണ്. എന്നാല്‍ ഇതുവരേയും സമരം തീര്‍ക്കാനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല. കേന്ദ്രമന്ത്രി ജയറാം രമേശടക്കമുള്ളവര്‍ സമരത്തെ പിന്തുണച്ചിട്ടും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഉദാസീനത തുടരുകയാണ്. പ്രശ്ത്തിനു പരിഹാരം കാണാതെ തിരികെ നാട്ടിലേക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ജസീറ.
