
രണ്ടാമതും മരണം : ഹോട്ട്സ്പോട്ടുകളില്‍ കാസര്‍ഗോഡും പത്തനം തിട്ടയും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാനത്തെ രണ്ടാമത്തെ കൊവിഡ് മരണത്തെ തുടര്‍ന്ന് തിരുവനന്തപുരം പോത്തന്‍കോട് മേഖല മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറ്റുന്നു. കൊവിഡ് ബാധിച്ച് ഇവിടത്തുകാരനായ അബ്ദുല്‍ അസീസ് മരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഈ മാസം 28 മുതല്‍ ഇദ്ദേഹം ചികിത്സയിലായിരുന്നു. ് മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതിരുന്നതെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. അബ്ദുല്‍ അസീസ് മരണാന്തര ചടങ്ങുകള്‍, വിവാഹങ്ങള്‍ അടക്കമുള്ള നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. എവിടെനിന്നാണ് അബ്ദുല്‍ അസീസിന് വൈറസ് ബാധയേറ്റതെന്ന് വ്യക്തമല്ല. അബ്ദുല്‍ അസീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായില്ല. ്ഇദ്ദേഹത്തിന്റെ മകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ രാജ്യത്തെ 10 കൊവിഡ് ഹോട്ട്സ്പോട്ടുകളില്‍ കാസര്‍ഗോഡും പത്തനം തിട്ടയും. ഡല്‍ഹിയിലെ നിസാമുദിന്‍, ദില്‍ഷാദ് ഗാര്‍ഡന്‍, ഉത്തര്‍ പ്രദേശിലെ നോയിഡ, മീററ്റ്, രാജസ്ഥാനിലെ ഭില്‍വാര, ഗുജറാത്തിലെ അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, കേരളത്തിലെ കാസര്‍ഗോഡ്, പത്തനംതിട്ട എന്നിവയാണ് ഈ പ്രദേശങ്ങള്‍
