
രാജ്കുമാറിനു ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് റീപോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ക്രൂരമായ മര്‍ദ്ദനം മൂലമാകാം രാജ്കുമാര്‍ മരിച്ചതെന്ന് റീ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. നേരത്തേ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ കണ്ടെത്താത്ത നിരവധി പരിക്കുകള്‍ റീപോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കാലുകള്‍ ബലമായി അകത്തിയതിന്റെയും പാടുകളുണ്ട്. നെഞ്ചിന്റെയും തുടയുടെയും വയറിന്റെയും പിന്നിലും നിരവധി പരിക്കുകളുണ്ട്. ഈ പരിക്കുകള്‍ മരണകാരണമായേക്കാമെന്നാണ് റീപോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
ന്യൂമോണിയ കാരണമാണ് രാജ്കുമാര്‍ മരിച്ചതെന്നാണ് നേരത്തേ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നത്. രാജ്കുമാറിന്റെ ദേഹത്ത് ആന്തരിക മുറിവുകളുണ്ടായിരുന്നെന്നും ഗുരുതരമായ അണുബാധ ഇവയ്ക്ക് ബാധിച്ചതിന് ശേഷം ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്നുമായിരുന്നു നേരത്തേയുള്ള കണ്ടെത്തല്‍. എന്നാല്‍ അന്ന് കണ്ടെത്താതിരുന്ന മുറിവുകളും പരിക്കുകളും കൂടി ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ് . രാജ്കുമാറിന്റെ ആന്തരിക അവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്‌കരിച്ച രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്താണ് പോസ്റ്റ് മോര്‍ട്ടം ചെയ്തത്,
