
ടി പത്മനാഭനോടും ടി എം കൃഷ്ണയോടും കെ ആര്‍ മീരയോടും ബെന്യാമനോടും സ്‌നേഹപൂര്‍വ്വം
എഴുത്തുകാരും കലാകാരന്മാരും ഏതെങ്കിലുമൊരു രാഷ്ട്രീയപ്രസ്ഥാനത്തിനോ മുന്നണിക്കോ അനുകൂലമായി നിലപാടെടുക്കുന്നതും അതിനുവേണ്ടി രംഗത്തിറങ്ങുന്നതും ആദ്യ സംഭവമല്ല. മറ്റേതൊരു പൗരനെയും പോലെ അതിനവര്‍ക്ക് അവകാശവുമുണ്ട്. ആ പൊതു നിലപാടില്‍ നിന്ന് നോക്കുമ്പോള്‍, തൃത്താല / ധര്‍മടം മണ്ഡലങ്ങളില്‍ തങ്ങള്‍ക്കു യോജിപ്പുള്ള ഒരു മുന്നണിയുടെ സ്ഥാനാര്‍ഥിക്കു വേണ്ടി അവര്‍ അവിടെ പ്രവര്‍ത്തിക്കാന്‍ ഇറങ്ങുന്നതില്‍ അസാധാരണമായി ഒന്നുമില്ല.
പക്ഷെ, ഈ രണ്ടു മണ്ഡലങ്ങളുടെ ചെറുവൃത്തങ്ങളില്‍ നിന്ന് കേരളം എന്ന – കുറേകൂടി വലിയ ഒരിടത്തിലേക്ക് നമ്മുടെ കാഴ്ചവട്ടം വിപുലപ്പെടുത്തുമ്പോളാണ് ടി പത്മനാഭനുംT.M.കൃഷ്ണയും, K.R. മീരയും, ബെന്യാമിനും പോലെയുള്ള എഴുത്തുകാരും കലാകാരന്മാരും ആ നിലകളില്‍ അവര്‍ക്കുള്ള പൊതു സമ്മതിയും സ്വീകാര്യതയും ആര്‍ക്ക് അനുകൂലമായി / ആര്‍ക്ക് എതിരായി ഉപയോഗപ്പെടുത്തുന്നു എന്ന ചോദ്യം ഉയരുന്നത്. അത്തരമൊരു ചോദ്യംചെയ്യലിന് സമൂഹത്തിനുള്ള അവകാശം അവരും അംഗീകരിക്കേണ്ടതുണ്ട്. ഉയര്‍ന്ന സംവേദനക്ഷമതയും മൂല്യസങ്കല്പനങ്ങളും കൈമുതലായുള്ള, കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതതാല്പര്യങ്ങള്‍ക്ക് വഴങ്ങാത്ത ഒരു മനോഭാവമാണ് അവരെ സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന സമൂഹം അവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ചുള്ള സത്യസന്ധവും ആത്മാര്‍ത്ഥവും നിര്‍ഭയവുമായ ഒരു നിലപാടാണ് അവരില്‍നിന്നും കാലം ആവശ്യപ്പെടുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അങ്ങനെയെങ്കില്‍ തങ്ങളുടെ പ്രതിഭയുടെ ഭാരം ഇറക്കിവെക്കേണ്ടതും, തങ്ങളുടെ അനുഗ്രഹം വര്‍ഷിക്കേണ്ടതും മുന്‍പ് സൂചിപ്പിച്ച രണ്ടു മണ്ഡലങ്ങളിലേയും ഭരണപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ആയിരുന്നില്ല. കൊല ചെയ്യപ്പെട്ട രണ്ടു പെണ്‍കുട്ടികളുടെ അമ്മ, ‘നിര്‍’ഭാഗ്യവതി ധര്‍മടത്ത് സ്ഥാനാര്‍ഥിയാണെന്നത് ഈ മഹാപ്രതിഭാശാലികള്‍ക്ക് അറിയില്ലെന്നോ? അല്പം മാറി വടകരയില്‍ ആശയപരമായ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ അരുംകൊല ചെയ്യപ്പെട്ട ചന്ദ്രശേഖരന്റെ ജീവിതപങ്കാളി K.K. രമ മത്സരിക്കുന്നത് അറിഞ്ഞില്ല? ധര്‍മടത്തു പോയി വിജയം പാടാന്‍ കൃഷ്ണക്ക് എങ്ങനെ കഴിയുന്നു !? ഈ രണ്ടു സ്ത്രീകളെ മറന്ന് M.B. രാജേഷിന്റെ വിജയം നിര്‍ണായകമാകുന്നത് എങ്ങിനെയാണെന്ന് ‘ആരാച്ചാര്‍’ എഴുത്തുകാരി നെഞ്ചില്‍ കൈ വച്ചു പറയണം. ഈ രണ്ടു സ്ത്രീകള്‍ പ്രതിനിധാനം ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയം വേറെ എവിടെയുണ്ട്? ആടുജീവിതത്തിന്റെ യാതനകള്‍ പകര്‍ത്തിയ എഴുത്തുകാരന്‍ ആലോചിക്കണം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മൂല്യബോധത്തിന്റെയും രാഷ്ട്രീയ നൈതികതയുടെയും ഏത് അളവുകോലുകള്‍ വച്ചളന്നാലും ഈ സ്ത്രീകളെക്കാള്‍ പിന്തുണ അര്‍ഹിക്കുന്നവര്‍ വേറെയാരുമില്ല. അതു നല്‍കാതിരിക്കുന്നതും അവര്‍ക്കെതിരെ പ്രവര്‍ത്തിച്ച ഒരു സംവിധാനത്തിന്റെ ആരാച്ചാര്‍മാര്‍ക്ക് വേണ്ടി വോട്ട് ചോദിച്ചിറങ്ങുന്നതും ആക്ഷേപാര്‍ഹമാണ്, പ്രതിഷേധാര്‍ഹമാണ്, അക്ഷന്തവ്യമായ അപരാധമാണ്. ഈ കാര്യം ഞങ്ങള്‍ വിനയപൂര്‍വം രേഖപ്പെടുത്തട്ടെ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in