അവയവമാഫിയക്കുവേണ്ടി ഒത്തുകളിയെന്നാക്ഷേപം

മരണപ്പെട്ട സന്ധ്യ 2018ല്‍ അവളുടെ കരള്‍ 10 ലക്ഷം രൂപയ്ക്ക് ഒരാള്‍ക്ക് വിറ്റതായി അറിഞ്ഞതായും സനല്‍ കുമാര്‍ പറയുന്നു. എറണാകുളത്ത് വന്‍കിട ആശുപത്രിയില്‍ നിയമവിരുദ്ധമായി നടന്ന അക്കാര്യം അന്ന് നഴ്‌സിംഗ് പഠിക്കുകയായിരുന്ന മകള്‍ക്കു മാത്രമേ അറിയാമായിരുന്നുള്ളുവത്രെ. മകളോടത് പരമരഹസ്യമാക്കിവെക്കാന്‍ സന്ധ്യ നിര്‍ബന്ധിച്ചിരുന്നു. ഹൃദയസംബന്ധമായും വൃക്കസംബന്ധമായും അസുഖങ്ങള്‍ ഉണ്ടായിരുന്നിട്ടും കരള്‍ എടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാനാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.

എറണാകുളത്തെ വന്‍കിട ആശുപത്രിയുമായി ബന്ധപ്പെട്ടുയര്‍ന്ന അവയവ മാഫിയ കേസ് ഒതുക്കി തീര്‍ക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരും പോലീസും ഒത്താശ ചെയ്യുന്നതായി ആരോപണം. പ്രശസ്ത സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനാണ് തന്റെ അടുത്ത ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഈ ആരോപണമുന്നയിച്ചിരിക്കുന്നത് മുഖ്യമന്ത്രിക്കും ഡിജിപിക്കുമെല്ലാം ഇതേകുറിച്ച് പരാതികള്‍ നല്‍കിയിട്ടുമുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സനല്‍ കുമാര്‍ ശശിധരന്റെ പിതാവിന്റെ സഹോദരിയുടെ മകള്‍ 40 വയസുള്ള സന്ധ്യയാണ് കഴിഞ്ഞ ഏഴിന് പെട്ടെന്ന് മരണപ്പെട്ടത്. കൊവിഡിനു ശേഷം ആരോഗ്യവതിയായി തിരിച്ചെത്തിയ അവര്‍ പെട്ടെന്ന് മരണപ്പെട്ടപ്പോള്‍ ,സംശയം തോന്നിയതിനാലാണ് അതേ കുറിച്ച് അന്വേഷിച്ചതെന്ന് സനല്‍ കുമാര്‍ പറയുന്നു. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തില്‍ അസാധാരണ മുറിവുകളുണ്ടായിരുന്നത്രെ. പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, അവിടെ സൗകര്യമുണ്ടായിട്ടും മൃതദേഹം മെഡിക്കല്‍ കോളേജിലേക്കുമാറ്റിയെങ്കിലും പോസ്റ്റ് മോര്‍ട്ടം നടത്താതെ നീട്ടിക്കൊണ്ടുപോകുകയാണെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. ഒരുതവണ പോസ്റ്റ് മോര്‍ട്ടം നടത്തിയെന്നു പറഞ്ഞ് സംസ്‌കരിക്കാനുള്ള ശ്രമവും നടന്നു. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ വെച്ച് കോവിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ നെഗറ്റീവ് ആയിരുന്നു എന്നും മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചെയ്ത ടെസ്റ്റില്‍ പോസിറ്റിവ് ആയതെങ്ങിനെയെന്നും അദ്ദേഹം ചോദിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ സംസ്‌കരിക്കാനുള്ള തന്ത്രമാണെന്നാണ് സംശയിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മരണപ്പെട്ട സന്ധ്യ 2018ല്‍ അവളുടെ കരള്‍ 10 ലക്ഷം രൂപയ്ക്ക് ഒരാള്‍ക്ക് വിറ്റതായി അറിഞ്ഞതായും സനല്‍ കുമാര്‍ പറയുന്നു. എറണാകുളത്ത് വന്‍കിട ആശുപത്രിയില്‍ നിയമവിരുദ്ധമായി നടന്ന അക്കാര്യം അന്ന് നഴ്‌സിംഗ് പഠിക്കുകയായിരുന്ന മകള്‍ക്കു മാത്രമേ അറിയാമായിരുന്നുള്ളുവത്രെ. മകളോടത് പരമരഹസ്യമാക്കിവെക്കാന്‍ സന്ധ്യ നിര്‍ബന്ധിച്ചിരുന്നു. ഹൃദയസംബന്ധമായും വൃക്കസംബന്ധമായും അസുഖങ്ങള്‍ ഉണ്ടായിരുന്നിട്ടും കരള്‍ എടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാനാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് തന്നെ സമ്മതിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയാസ്പദവുമായതിനാല്‍ അതേകുറിച്ച് അടിയന്തിരമായി അന്വേഷിക്കണമെന്നും അതിനായി ഏതറ്റം വരെ പോകാനും സനല്‍ കുമാര്‍ ശശിധരന്‍ തയ്യാറാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് തന്റെ പോരാട്ടമെന്നും സനല്‍ കുമാര്‍ ശശിധരന്‍ കൂട്ടിചേര്‍ത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply