
ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വേണമെന്ന് കന്യാസ്ത്രീകള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കന്യാസ്ത്രീയുടെ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി വേണമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. സാക്ഷിയായ കന്യാസ്ത്രീക്ക് മേല്‍ ഫ്രാങ്കോയുടെ സമ്മര്‍ദമുണ്ടായിരുന്നു. കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നുവെങ്കിലും കന്യാസ്ത്രീ വിസമ്മതിച്ചത് സമ്മര്‍ദ്ദം കൊണ്ടായിരുന്നു. മൊഴി നല്‍കാന്‍ നിരവധി പേര്‍ തയാറാണെങ്കിലും പരാതി നല്‍കാത്തത് സഭ പിന്തുണക്കാത്തതിനാലാണെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. ഫ്രാങ്കോ ഇപ്പോഴും ബിഷപ് പദവിയിലാണ് ഇരിക്കുന്നത്. പദവിയില്‍ നിന്ന് മാറ്റപ്പെടുകയോ സസ്പെന്‍ഷന്‍ നല്‍കപ്പെടുകയോ ചെയ്തിട്ടില്ല.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലിന് സാധ്യതയുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. നീതി വൈകരുതെന്നും ഫ്രാങ്കോക്കെതിരെ മൊഴി നല്‍കിയവര്‍ സമ്മര്‍ദത്തിലാണെന്നും ജീവന്‍ പോലും അപകടത്തിലാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.
