
സാമ്പത്തിക പ്രതിസന്ധി സമ്മതിച്ച് നീതി ആയോഗ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രാജ്യത്തിന്റെ ധനകാര്യ മേഖല കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. സാമ്പത്തിക മാന്ദ്യത്തിന് കാരണമായ പ്രതിസന്ധിയെ നേരിടാന്‍ അസാധാരണമായ നടപടികളിലേക്ക് പോകേണ്ടി വന്നേക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ‘ആരും ആരെയും വിശ്വസിക്കുന്നില്ല … സ്വകാര്യമേഖലയ്ക്കുള്ളില്‍ ആരും വായ്പ നല്‍കാന്‍ തയ്യാറല്ല’ സ്വകാര്യമേഖലയിലെ നിക്ഷേപകരുടെ ഭയം ഇല്ലാതാക്കുകയും നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ധനകാര്യമേഖലയിലെ സമ്മര്‍ദ്ദം പരിഹരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രേരണ നല്‍കുന്നതിനുമായി കേന്ദ്ര ബജറ്റില്‍ ചില നടപടികള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 2009-14 ലാണ് വിവേചനരഹിതമായ വായ്പ നയം ആരംഭിച്ചതെന്നും ഇത് 2014 ന് ശേഷം നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചതായും അദ്ദേഹം കൂട്ടി ചേര്‍ത്തു.
വര്‍ദ്ധിച്ചുവരുന്ന എന്‍പിഎകള്‍ പുതിയ വായ്പ നല്‍കാനുള്ള ബാങ്കുകളുടെ കഴിവ് കുറച്ചതായും വൈസ് ചെയര്‍മാന്‍
