
നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലോകപ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിക്ക് ആലപ്പുഴയില്‍ തുടക്കം. പ്രളയത്തെ തുടര്‍ന്ന് വള്ളംകളി നടക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വലിയ പ്രശ്നങ്ങള്‍ ഉടലെടുക്കാത്തതിനാല്‍ വള്ളംകളി നടത്താന്‍ ടൂറിസം വകുപ്പ് തീരുമാനിക്കുകയായിരുന്നു. മുഖമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരോടൊപ്പം മുഖ്യാഥിതിയായി സച്ചിന്‍ ടെണ്ടുല്‍ക്കറും എത്തും.
അതേസമയം വള്ളംകളി ലൈവ് സംപ്രേക്ഷണത്തിന് മലയാള മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദത്തിലാണ്. സംപ്രേഷണാവകാശം സ്റ്റാര്‍ സ്പോര്‍ട്സിനാണ് നല്‍കിയത്. കേരളത്തിലെ വള്ളം കളികള്‍ ആഗോളതലത്തില്‍ മാര്‍ക്കറ്റ് ചെയ്യാനാണ് ഈ തീരുമാനെമെന്ന് മന്ത്രാമാരായ തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.
