
കശ്മീരില്‍ ഇന്റര്‍നെറ്റ് സൗകര്യം ഭാഗികമായി പുനഃസ്ഥാപിക്കുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കശ്മീരില്‍ ഇന്റര്‍നെറ്റ് സൗകര്യം ഭാഗികമായി പുനഃസ്ഥാപിക്കാന്‍ തീരുമാനം. സുപ്രീംകോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് നടപടി. താഴ്‌വരയില്‍ തുടരുന്ന ഇന്റര്‍നെറ്റ് വിലക്ക് നീക്കാന്‍ ജനുവരി പത്തിന് കോടതി ആവശ്യപ്പെടുകയായിരുന്നു. ബ്രോഡ്ബാന്‍ഡ് സൗകര്യമാണ് ഇപ്പോള്‍ ലഭ്യമാക്കുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും. അഞ്ചു മാസമായി കശ്മീരില്‍ ഇന്റര്‍നെറ്റ് സംവിധാനം ഉണ്ടായിരുന്നില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്ന ബില്‍ ആഗസ്റ്റ് അഞ്ചിന് അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു നടപടി. നേരത്തെ, ജമ്മുവിലെ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ പുനഃസ്ഥാപിരുന്നു.
