
അമിതാധികാര പ്രവണതകളെ മറയ്ക്കുന്നതാകരുത് നമ്മുടെ മാസ്‌കുകള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ ദുരന്തകാലം ചില നല്ല പാഠങ്ങളും നല്‍കുന്നുണ്ട്. ദേശം, വംശം, മതം, ജാതി എന്നീ അതിര്‍വരമ്പുകള്‍ എത്ര ദുര്‍ബ്ബലമാണെന്നും മതങ്ങളും ദൈവങ്ങളുമല്ല, മനുഷ്യന്റെ കരുതലാണ് സഹായകമാവുന്നതെന്നും അത് കാട്ടിത്തന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ദുരിതങ്ങള്‍ കൂടുതല്‍ ദൃശ്യമാക്കപ്പെട്ടു. പൊതുജനാരോഗ്യ വ്യവസ്ഥയും പൊതുവിതരണ ശൃംഖലയും ശക്തമാക്കേണ്ടതിന്റെ ആവശ്യം കൂടുതല്‍ ബോധ്യപ്പെടുത്തുകയും പ്രകൃതിയോട് കൂടുതല്‍ വിനയാന്വിതരാകേണ്ടതിന്റെ പ്രാധാന്യം കാട്ടിത്തരുകയും ചെയ്തു. വീണു കിട്ടിയ ഈ ഒഴിവുസമയം കൂടുതല്‍ ഒരുമ പുലര്‍ത്താനും കരുണ കാണിക്കാനും, സര്‍വ്വ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണീ ലോകമെന്ന ബോധ്യത്തിലേക്കെത്താനും ഉപയോഗിക്കണം – വിവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഇ.കെ.ദിവാകരന്‍ പോറ്റിയുടെ പതിനഞ്ചാം ചരമവാര്‍ഷികത്തില്‍ കുഴിക്കാട്ടുശ്ശേരി ഗ്രാമിക സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ കെ സച്ചിദാനന്ദന്‍ നടത്തിയ പ്രഭാഷണം
