
കര്‍ഷകസമരം : പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമാര്‍ച്ച്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുമ്പനത്ത് ആരംഭിക്കുന്ന ബി പി സി എല്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ഫെബ്രുവരി 14ന് കൊച്ചിയിലെത്തുമ്പോള്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി തീരുമാനിച്ചു. പ്രധാനമായും 2 പ്രതിഷേധ പരിപാടികളാണ് സമിതി സംഘടിപ്പിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ അരിയിച്ചു. കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിക്ക് നല്ല ബുദ്ധി കിട്ടുന്നതിനായി ഫെബ്രുവരി 13 ന് വൈകീട്ട് ഐക്യദാര്‍ഢ്യ സമിതികളുടെയും കര്‍ഷക കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളിലും കവലകളിലും വീടുകളിലും *’സദ്ബുദ്ധി സത്യാഗ്രഹം’* സംഘടിപ്പിക്കും. *’കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രധാനമന്ത്രി കേരളത്തിലേക്കു വരേണ്ടതില്ല’, ‘മോഡി ഗോ ബാക്ക്’ മുതലായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 14ന് കാക്കനാട് നിന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന ഇരിമ്പനത്തുള്ള വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമിതിക്ക് വേണ്ടി അഡ്വ. ജോണ്‍ ജോസഫ്, പുരുഷന്‍ ഏലൂര്‍, പി ജെ മാനുവല്‍, കുസുമം ജോസഫ്,I സി ആര്‍ നീലകണ്ഠന്‍, പി പി ജോണ്‍, ജാക്സണ്‍ പൊള്ളയില്‍, അഡ്വ. ബിനോയ് തോമസ്, വിജയരാഘവന്‍ ചേലിയ, കെ അജിത, ജോണ്‍ പെരുവന്താനം, തോമസ് കളപ്പുര, എന്‍ സുബ്രഹ്മണ്യന്‍, ശരത് ചേലൂര്‍, കെ സഹദേവന്‍. തുടങ്ങിയവര്‍ അരിയിച്ചു.
