ഡോ ആര്‍ ബിന്ദുവിനോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പറയാനുള്ളത്.

തനിക്ക് ശേഷം തന്റെ കുഞ്ഞിന് ആരെന്ന ചോദ്യമാണ് ഓരോ അമ്മയും നേരിടുന്നത്. അത്തരം കുടുംബങ്ങളെ പുനരധിവാസ ഗ്രാമം നിര്‍മ്മിച്ച് താമസിപ്പിക്കുക എന്നതാണ് കരണീയം. 2015 ല്‍ തീരുമാനിച്ച മോഡല്‍ വില്ലേജെന്ന പദ്ധതി തറക്കല്ലിടലിനപ്പുറം നീങ്ങിയിട്ടില്ല. കുട്ടികളെ രക്ഷിതാക്കളില്‍ നിന്നും വേര്‍പെടുത്തി ഒരു കേന്ദ്രത്തില്‍ പാര്‍പ്പിക്കുക എന്നത് പ്രായോഗികമല്ല. വൈകാരിക ഉത്കണ്ഠകളെയടക്കം പരിഗണിക്കുന്ന ശാസ്ത്രീയ പുനരധിവാസ പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണം.

പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനായി കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ പോരാട്ടം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച വേളയിലാണ് നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട സബ്മിഷന്‍ ഉന്നയിക്കപ്പെടുന്നത്. അഡ്വ സി എച്ച് കുഞ്ഞബുവിന്റെ സബ്മിഷനു മറുപടിയായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സജീവമായ നടപടികള്‍ നടപ്പാക്കികൊണ്ടിരിക്കുകയാണെന്നാണ് സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ ആര്‍ ബിന്ദു സഭയെ അറിയിച്ചത്.

ദുരിതബാധിതര്‍ക്കായി സുപ്രിംകോടതിവിധിപ്രകാരവും ദേശീയമനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശപ്രകാരവുമുള്ള നഷ്ടപരിഹാരതുക, സൗജന്യചികിത്സ, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവക്കായി സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ 300 കോടിയോളം ചിലവഴിച്ചിട്ടുണ്ടെന്നും കേരളത്തിലും കര്‍ണ്ണാടകത്തിലുമായി എം പാനല്‍ ചെയ്ത ആശുപത്രികള്‍ വഴി സൗജന്യ ചികിത്സ നല്‍കുന്നുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. ദുരിതബാധിതരായ കുട്ടികളുടെ മാനസകവും ശാരീരികവുമായ ഉന്നമനത്തിനായി ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു, സ്‌നേഹസാന്ത്വനം പദ്ധതി, വിദ്യാഭ്യാസ ധനസഹായ പദ്ധതി, സ്‌പെഷല്‍ ആശ്വാസ കിരണം പദ്ധതി തുടങ്ങിയവയില്‍ നിന്ന് ധനസഹായം നല്‍കുന്നു, 11 ആംബുലന്‍സികളും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും സജീവമായി രംഗത്തുണ്ട് എന്നിങ്ങനെ പോകുന്നു മന്ത്രിയുടെ വിശദീകരണം. കൂടാതെ ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി പുനരധിവാസ വില്ലേജ് രൂപീകരിക്കാനുദ്ദേശിക്കുന്നതായും അതിന്റെ തറക്കല്ലിടല്‍ 2020 മാര്‍ച്ചില്‍ കഴിഞ്ഞെന്നും ആദ്യഘട്ടമായി 544 കോടി അനുവദിച്ചെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. നഷ്ടപരിഹാരത്തിനായി കേന്ദ്രസര്‍ക്കാരില്‍ നിന്നു സഹായം ലഭിച്ചിട്ടില്ല എന്നും നഷ്ടപരിഹാരത്തിനായി നിര്‍മ്മാണകമ്പനികള്‍ക്കെതിരെ കേസ് നടക്കുന്നുണ്ടെന്നും മന്ത്രി ആര്‍ ബിന്ദു കൂട്ടിചേര്‍ത്തു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മന്ത്രി ഇക്കാര്യം പറയുമ്പോള്‍ ഞങ്ങള്‍ക്കും ഓണമുണ്ണണമെന്നു പ്രഖ്യാപിച്ച് അഞ്ചുമാസമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷനെങ്കിലും ഉടന്‍ വിതരണം ചെയ്യാനാവശ്യപ്പെട്ട് ചിങ്ങം 1ന് ഉപവസിക്കാനുള്ള തീരുമാനത്തിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍. മനുഷ്യരായി ജീവിക്കാനുള്ള അവരുടെ പോരാട്ടത്തിനു പിന്തുണയുമായി കേരളത്തിന്റെ പല ഭാഗത്തുമുള്ള സാമൂഹ്യ – രാഷ്ട്രീയ – സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തുണ്ട്.

ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന ഗവ. വരുത്തുന്ന വീഴ്ചകള്‍ക്കെതിരെ DYFI സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ 2017 ജനുവരി 10 ന് പുറപ്പെടുവിച്ച വിധിയില്‍ ‘To release entire undisbursed Payment of compensation, quantified as Rs 5 lakh each to all affected person within 3 months from today ‘എന്ന് അസന്നിഗ്ധമായി പ്രസ്താവിക്കുന്നുണ്ട്. ഈ വിധി ഇനിയും നടപ്പാക്കപ്പെട്ടിട്ടില്ല. തുടര്‍ന്ന് 4 ദുരിത ബാധിതരുടെ അമ്മമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. Other catagory യില്‍ പെട്ടവര്‍ക്ക് സൗജന്യ ചികിത്സക്കും പെന്‍ഷനും അര്‍ഹതയുണ്ടെങ്കിലും Compensation ന് അര്‍ഹതയില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ 2019 ജൂലൈ 3 ന് സുപ്രീം കോടതി ഈ വാദം തള്ളിക്കളയുകയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട് ചികിത്സയും പെന്‍ഷനും ലഭിക്കുന്നവര്‍ക്ക് 2017 ജനുവരി 10 ലെ സുപ്രീം കോടതി ഉത്തരവു പ്രകാരമുള്ള 5 ലക്ഷം രൂപ compensation ന് അര്‍ഹതയുണ്ടെന്ന് വിധിക്കുകയുമുണ്ടായി. എന്നാല്‍ ഇപ്പോഴും ആയിരക്കണക്കിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കോടതി ഉത്തരവു പ്രകാരമുള്ള compensation കിട്ടാതെ വലയുകയാണ്. കോവിഡ് കാലത്ത് ദുരിതങ്ങളും പ്രയാസങ്ങളും പതിന്മടങ്ങായിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കഴിഞ്ഞ 5 മാസമായി നേരത്തേ ലഭിച്ചു കൊണ്ടിരിക്കുന്ന നാമമാത്ര പെന്‍ഷന്‍ പോലും ലഭിക്കുന്നില്ല. ദുരിതബാധിതരോട് ഔദ്യോഗിക സംവിധാനങ്ങളുടെ അവഗണന തുടരുമ്പോള്‍ മറെറാരു ഗതിയുമില്ലാതെയാണ് തങ്ങള്‍ വീണ്ടും പ്രക്ഷോഭത്തിന് ഇറങ്ങുന്നതെന്നാണ് അവര്‍ പറയുന്നത്. തങ്ങളുടെ ന്യായമായ ഈ ആവശ്യത്തിനു നേരെ കണ്ണടക്കരുതെന്നാണ് ദുരിതബാധിതര്‍ മുഖ്യമന്ത്രിയോടും സാമൂഹ്യക്ഷേമവകുപ്പു മന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ – പുനരധിവാസ മേഖലകളില്‍ താഴെ പറയുന്ന ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്നും അവര്‍ അപേക്ഷിക്കുന്നു

2019 ഫെബ്രവരി 3 ന് അങ്ങുമായി നടത്തിയ ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കണം.

2017ലെ മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ 1905 പേരില്‍ 363 പേരെ നേരത്തേ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പട്ടികയില്‍ നിന്നും ഒഴിവാക്കിയവരില്‍ 18 വയസില്‍ താഴെയുള്ള 511 കുട്ടികളെ കഴിഞ്ഞ ഭരണകാലത്ത് ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബാക്കി 1031 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്താമെന്ന തീരുമാനവും പാലിച്ചില്ല. ആവശ്യമായ ചികിത്സാ സംവിധാനത്തിന്റെ അപര്യാപ്തത അടിയന്തരമായി പരിഹരിക്കണം.

8 വര്‍ഷമായി ഇഴഞ്ഞു നീങ്ങുന്ന മെഡിക്കല്‍ കോളേജ് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. ന്യൂറോളജിസ്റ്റടക്കം വിദഗ്ധ ഡോക്ടര്‍മാരില്ലാത്ത ഏക ജില്ലയാണ് കാസര്‍ഗോഡ്. ചികിത്സക്ക് മംഗലാപുരത്തെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയിലാണ് കാസര്‍ഗോഡുകാര്‍. കൊറോണക്കാലം അതിര്‍ത്തികള്‍ അടഞ്ഞപ്പോള്‍ വഴിയില്‍ വെച്ച് ഇരുപതിലധികം മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടേണ്ടിവന്നു . ഇതിന് അടിയന്തിര പരിഹാരം വേണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസറഗോഡ് ജനറല്‍ ആ ശുപത്രിയിലും വിദഗ്ദ്ധ ചികിത്സ നല്‍കാനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

DYFI സുപ്രീംകോടതിയില്‍ നിന്നും നേടിയെടുത്ത വിധി പ്രകാരം പട്ടികയില്‍ പെട്ട 6727 പേര്‍ക്കും 5 ലക്ഷം രൂപ compensation നല്‍കേണ്ടതായിരുന്നു. എന്നാല്‍ 1446 പേര്‍ക്ക് മാത്രമാണ് 5 ല ലക്ഷം രൂപ ലഭിച്ചത്. 1568 പേര്‍ക്ക് 3 ലക്ഷം രൂപയും കിട്ടി. 3713 പേര്‍ നഷ്ടപരിഹാരം ലഭിക്കാതെ ബാക്കിയുണ്ട്

മുഴുവന്‍ ദുരിതബാധിതരുടെയും കടം എഴുതി തള്ളിയിട്ടില്ല. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഇനിയും ഉള്‍പ്പെടുത്താനുള്ളവരും ഉള്‍പ്പെടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും കടാശ്വാസം നല്‍കണം .

2013ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് എല്ലാ ദുരിതബാധിതര്‍ക്കും BPL റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പകുതിയോളം വീണ്ടും APL കാര്‍ഡുകളാക്കിയിരിക്കുകയാണ്. മുഴുവന്‍ ദുരിത ബാധിത കുടുംബങ്ങള്‍ക്കും BPL കാര്‍ഡ് പുനസ്ഥാപിക്കണം.

തനിക്ക് ശേഷം തന്റെ കുഞ്ഞിന് ആരെന്ന ചോദ്യമാണ് ഓരോ അമ്മയും നേരിടുന്നത്. അത്തരം കുടുംബങ്ങളെ പുനരധിവാസ ഗ്രാമം നിര്‍മ്മിച്ച് താമസിപ്പിക്കുക എന്നതാണ് കരണീയം. 2015 ല്‍ തീരുമാനിച്ച മോഡല്‍ വില്ലേജെന്ന പദ്ധതി തറക്കല്ലിടലിനപ്പുറം നീങ്ങിയിട്ടില്ല. കുട്ടികളെ രക്ഷിതാക്കളില്‍ നിന്നും വേര്‍പെടുത്തി ഒരു കേന്ദ്രത്തില്‍ പാര്‍പ്പിക്കുക എന്നത് പ്രായോഗികമല്ല. വൈകാരിക ഉത്കണ്ഠകളെയടക്കം പരിഗണിക്കുന്ന ശാസ്ത്രീയ പുനരധിവാസ പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എട്ടു വര്‍ഷം മുമ്പുള്ള 1200, 2200 രൂപ മാസ പെന്‍ഷനാണ് ഇപ്പോഴും നല്‍കി വരുന്നത്. കുട്ടികളെ വീട്ടില്‍ മുഴുവന്‍ സമയവും ശുശ്രൂഷിക്കുന്ന അമ്മമാര്‍ക്ക് 700 രൂപ മാത്രമാണ് ആശ്വാസധനം നല്‍കുന്നത്. ജീവിതച്ചെലവ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ 5000 രൂപയായി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണം.

മുന്‍ MLA ആയിഷാ പോറ്റി ചെയര്‍ പേഴ്‌സനായുള്ള നിയമസഭാ സമിതി . ദുരിതബാധിതരുടെ അര്‍ഹതയനുസരിച്ച് ജോലി നല്‍കാനുള്ള ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ആ നിര്‍ദ്ദേശം നടപ്പിലാക്കണം.

ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമായ രീതിയില്‍ നിര്‍വ്വീര്യമാക്കാന്‍ നടപടി സ്വീകരിക്കണം.

കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിനും അര്‍ഹമായ നഷ്ടപരിഹാരം ദുരിതത്തിനു കാരണക്കാരായവരില്‍ നിന്നും ഈടാക്കുന്നതിനും ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിക്കണം.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ആശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനും രൂപീകരിക്കപ്പെട്ട Endosulfan victims Remediation cell പ്രവര്‍ത്തനരഹിതമാണ്. 2 മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്നിരുന്ന സെല്‍ മീറ്റിംഗ് 10 മാസമായി നടന്നിട്ടില്ല. സെല്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണം. കാസര്‍ഗോഡ് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സെല്ലില്‍ പരാതികളും പ്രശ്‌നങ്ങളുമായി സമീപിക്കുന്നവരോട് അഹന്ത നിറഞ്ഞതും മനുഷ്യത്വ വിരുദ്ധവുമായ പെരുമാറ്റമാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത് അവസാനിപ്പിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ ഉണ്ടാകണം.

തങ്ങളുടെതല്ലാത്ത തെറ്റു കൊണ്ടാണ് കാസറഗോട്ടെ ഈ മനുഷ്യര്‍ നിത്യദുരിതമനുഭവിക്കുന്നത്. മനുഷ്യരുടെ നഷ്ടപ്പെട്ട ജീവിതത്തെ തിരിച്ചു പിടിക്കാന്‍ നമുക്കാവില്ല. എന്നാല്‍ അവര്‍ക്ക് മനുഷ്യോചിതമായ ജീവിതം ഉറപ്പുവരുത്താന്‍ നമുക്കാവും. അതിന് മുഖ്യമന്ത്രിക്കൊപ്പം സാമൂഹ്യക്ഷേമ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഡോ ആര്‍ ബിന്ദുവും തയ്യാറാകണമെന്നാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ആവശ്യപ്പെടുന്നത്. നിയമസഭയില്‍ മന്ത്രി പറഞ്ഞ മറുപടി യാഥാര്‍ത്ഥ്യങ്ങളില്‍ എത്രയോ അകലേയും അപര്യാപ്തവുമാണെന്നും അവര്‍ ചൂണ്ടികാട്ടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply