
കോവിഡിനെ രാഷ്ട്രീയവത്കരിക്കുന്നത് ക്വാറന്റൈന്‍ ചെയ്യാന്‍ ട്രംപിനോട് WHO
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊറോണ വൈറസിന്‌റെ പേരില്‍ രാഷ്ട്രീയവത്കരണം വേണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ലോകാരോഗ്യ സംഘടന. സംഘടനയ്ക്ക് ചൈനയോട് ചായ്‌വാണെന്നും ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസിനെ പ്രതിരോധിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയില്ലെന്നും ചൈന ചെയ്തതു തെറ്റാണെന്നറിഞ്ഞിട്ടും നിലപാട് മാറ്റിയില്ലെന്നുമുള്ള ട്രംപിന്റെ കുറ്റപ്പെടുത്തലിനുള്ള മറുപടിയിലാണ് WHO ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഈ മറുപടി നല്‍കിയത്. മഹാമാരിയുടെ സാഹചര്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്നും കൂടുതല്‍ പേരുടെ മരണത്തിലാണത് എത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ‘ദയവ് ചെയ്ത് കോവിഡിനെ രാഷ്ട്രീയവത്കരിക്കുന്നത് ക്വാറന്റൈന്‍ ചെയ്യൂ’ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിലാണ് മുഴുവന്‍ രാഷ്ട്രീയ നേതാക്കളും ഇപ്പോള്‍ ശ്രദ്ധ ചെലുത്തേണ്ടത്. വൈറസിന്റെ പേരിലുള്ള രാഷ്ട്രീയവത്കരണം കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
