അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കമായി

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് തുടക്കമിട്ടത്. 40 കിലോ വെള്ളിശില പാകിയായിരുന്നു തുടക്കം. മൂന്നര വര്‍ഷം കൊണ്ടാണ് ക്ഷേത്രനിര്‍മാണത്തിന്റെ ആദ്യം ഘട്ടം പൂര്‍ത്തിയാക്കുക. രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമജന്മഭൂമി ഇന്ന് സ്വതന്ത്രമായി. രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകമാണ്. ദേശീയതയുടെ പ്രതീകമാണ്. ശ്രീരാമന്‍ ഐക്യത്തിന്റെ അടയാളമാണ്. ചരിത്രത്തില്‍ ഇത് സുവര്‍ണ അധ്യായമായി മാറും. ക്ഷേത്രം അയോധ്യയെ പുരോഗതിയിലേക്ക് നയിക്കുമെന്നും മോദി പറഞ്ഞു. പ്രധാന വിഗ്രഹവും എട്ട് ഉപവിഗ്രഹങ്ങളും ചടങ്ങില്‍ പൂജിച്ചു. ശിലാപൂജയും ഭൂമിപൂജയും നടന്നു. ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ നൃത്ത്യ ഗോപാല്‍ ദാസ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സംസ്ഥാന ഗവര്‍ണര്‍ ആനന്ദി ബെന്‍ പാട്ടീല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കം 200ഓളം പേരാണ് പങ്കെടുത്തത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply