
ആന ചെരിഞ്ഞ സംഭവത്തില്‍ കേന്ദ്രം ഇടപെടുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ പൈനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ കേന്ദ്രം ഇടപെടുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേകര്‍ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരെ തക്ക ശിക്ഷയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ബിജെപി നേതാവും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധി രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. വനം വകുപ്പ് സെക്രട്ടറിയെ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച അവര്‍ സംസ്ഥാന വനംവകുപ്പ് മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തില്‍ കര്‍ശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് സമീപം തിരുവാഴിയോടാണ് സംഭവം നടന്നത്. സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് വായിലിരുന്ന് പൊട്ടിത്തെറിച്ചായിരുന്നു ആനയുടെ ദാരുണാന്ത്യം. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍പ്പെട്ട ഗര്‍ഭിണിയായ കാട്ടാനയാണ് ഒരാഴ്ചയോളം ഭക്ഷണം പോലും കഴിക്കാനാകാതെ ചെരിഞ്ഞത്. വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകര്‍ ആനയെ കണ്ടെത്തിയത്. ഉദരത്തില്‍ ഒരു കുഞ്ഞിനെയും വഹിച്ച് മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായി ആ കൊല്ലപ്പെട്ട മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ട് മണ്ണാര്‍ക്കാട് സെക്ഷനിലെ ഫോറസ്റ്റ് ഓഫീസറായ മോഹന കൃഷ്ണനിട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കം സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
