
പൂച്ചയെ തൂക്കികൊന്ന സംഭവത്തില്‍ കേസെടുത്തു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഗര്‍ഭിണിയായ പൂച്ചയെ തൂക്കികൊന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. മൃഗങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്നതിനെതിരെയുള്ള ഐ പി സി 429-ാം വകുപ്പ് പ്രകാരമാണ് കേസ്. തിരുവനന്തപുരം പേട്ടക്ക് സമീപമുള്ള പാല്‍കുളങ്ങരയിലെ ഒരു വീടിന്റെ മതിലിനോട് ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ പൂച്ചയെ തൂക്കി കൊന്ന നിലയില്‍ കണ്ടെത്തിയത്. മൃഗസ്‌നേഹിയായ പാര്‍വതി മോഹനനാണ് വിഷയം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുകൊണ്ചുവന്നത്. പാര്‍വതി മോഹനന്റെ പരാതിയില്‍ ആദ്യം ഇടപെടാതിരുന്ന വഞ്ചിയൂര്‍ പോലീസ്, സംഭവം വിവാദമായതോടെയാണ് കേസെടുത്തത്.
