
രജിത് കുമാര്‍ ഭക്തര്‍ക്കെതിരെ കേസ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിനെ വരവേല്‍ക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ കേസെടുത്തു. എണ്‍പതോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് കേസ്. പൊതുജനാരോഗ്യ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഷോയിലുണ്ടായിരുന്ന സ്ത്രീയുടെ കണ്ണില്‍ മുളകരച്ചുതേച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലാണ് ഇയാള്‍ പുറത്താക്കപ്പെട്ടത്. തുടര്‍ന്ന് ഏഷ്യാനെറ്റിനും മോഹന്‍ ലാലിനുമെതിരെ വന്‍തോതിലുള്ള സൈബര്‍ ആക്രമണണാണ് നടന്നത്. വര്‍ഷങ്ങളായി സ്ത്രീകള്‍ക്കെതിരെ അപവാദപ്രചരണങ്ങള്‍ നടത്തുന്ന വ്യക്തിയാണ് രജിത് കുമാര്‍.
