
കൊവിഡിന്റെ മറവില്‍ രഹ്ന ഫാത്തിമയെ ബി എസ് എന്‍ എല്‍ പിരിച്ചുവിട്ടു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ശബരിമലയില്‍ കയറാന്‍ ശ്രമിച്ചതിന്റെ പേരില്‍ രഹാനാഫാത്തിമക്കെതിരെ ബിഎസ്എന്‍എലിന്റെ പ്രതികാരനടപടി. കമ്പനിയുടെ സല്‍പ്പേരു കളഞ്ഞെന്നാക്ഷേപിച്ച് അവരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. നിര്‍ബന്ധിത വിരമിക്കല്‍ എന്ന പേരിലാണ് നടപടി. ഫേസ്ബുക്കിലൂടെ രഹ്ന തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒന്നര വര്‍ഷമായിട്ടും തന്റെ പേരില്‍ കുറ്റം കണ്ടെത്തുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാത്ത കേസിലാണ് നടപടിയെന്നും സുപ്രീംകോടതി വിധി അനുസരിച്ചതു മാത്രമാണ് തന്റെ തെറ്റെന്നും രഹ്ന പറഞ്ഞു. നേരത്തെ പ്രമോഷന്‍ തടഞ്ഞുവച്ചിരുന്നു. സംഭവത്തില്‍ യൂണിയന്‍ പോലും പ്രതികരിക്കുന്നില്ല. നടപടിക്കെതിരെ നിയമനടപടിയെടുക്കാനാണ് രഹ്നയുടെ തീരുമാനം.
