അരീക്കോട് ദുരഭിമാന കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഇതരജാതിയില്‍ നിന്നുള്ള വിവാഹത്തിന്റെ പേരില്‍ മകള്‍ ആതിരയെ കൊലപ്പെടുത്തിയ പ്രതി രാജനെ വെറുതെ വിട്ടു. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി പറഞ്ഞത്. പെണ്‍കുട്ടിയുടെ സഹോദരനും അമ്മയുമടക്കം ഏല്ലാ പ്രധാന സാക്ഷികളും കൂറ് മാറിയതാണ് പ്രതിക്ക് തുണയായത്.

പട്ടിക വിഭാഗത്തില്‍പ്പെട്ട ബ്രിജേഷ് എന്ന യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ഇന്ത്യന്‍ ആര്‍മിയിലായിരുന്നു ബ്രിജേഷിനു ജോലി. ആതിരയുടെ പിതാവ് രാജന്‍ വിവാഹത്തിന് എതിരായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹം ഒരിക്കല്‍ കഴിഞ്ഞതാണെങ്കിലും ചടങ്ങുകള്‍ അനുസരിച്ച് കല്യാണം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ആതിര വീട്ടില്‍ തിരിച്ചെത്തുകയുമായിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനില്‍ എത്തുകയും പരസ്യമായി വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വിഹാഹതലേന്ന് മദ്യപിച്ച് വീട്ടില്‍ എത്തിയ രാജന്‍ ആതിരയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കുത്തുകയായിരുന്നു. ദുരഭിമാനം മൂലമാണ് മകളെ കൊലപ്പെടുത്തിയതെന്ന് ആതിരയുടെ അച്ഛന്‍ രാജന്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply