15-ാമത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ചു.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

15-ാമത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ചു. രാംദാസ് തിയറ്ററില്‍ പ്രശസ്ത സംവിധായകന്‍ ടി വി ചന്ദ്രനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉത്സവം 12-ാം തിയതിവരെ നീളും. ജില്ലയില്‍ 11 കേന്ദ്രങ്ങളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. 25 രാജ്യങ്ങളില്‍നിന്നായി 100 ലേറെ സിനിമകളുടെ 175 പ്രദര്‍ശനങ്ങള്‍ നടക്കും. വേള്‍ഡ് സിനിമ, ഇന്ത്യന്‍ പനോരമ, മലയാളം സിനിമ പാരലല്‍ സ്ട്രീംസ്, കണ്ടംപററി ഇന്ത്യന്‍ സിനിമ, ഹോമേജ്, ജെര്‍മന്‍ റെട്രോസ്പെക്റ്റീവ്, കണ്‍ട്രി ഫോക്കസ് – ഇറാന്‍ എന്നീ വിഭാഗങ്ങളിലായാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. സുവര്‍ണജൂബിലി ആഘോഷിക്കുന്ന രാംദാസ്, രവികൃഷ്്ണ തിയറ്ററുകളാണ് പ്രധാന വേദികള്‍. നഗരത്തിലെ മൂന്നാം സ്‌ക്രീന്‍ തൃശൂര്‍ പ്രസ് ക്ലബ്ബാണ്. ഇരിങ്ങാലക്കുട മാസ്, വരന്തരപ്പിള്ളി ഡേവീസ്, തൃപ്രയാര്‍ ശ്രീരാമ, അഷ്ടമിച്ചിറ മഹാലക്ഷ്മി, മായന്നൂര്‍ ഷഡോസ് എന്നിവിടങ്ങളിലും പ്രദര്‍ശനമുണ്ടാകും.

ഇത്തവണ ഏര്‍പ്പെടുത്തിയ നവാഗതസംവിധായകര്‍ക്കുള്ള മഹാത്മഗാന്ധി ആഫ്രോ ഏഷ്യന്‍ ഫിലിം അവാര്‍ഡിന് എട്ടുസിനിമകള്‍ മത്സരിക്കുന്നുണ്ട്. രണ്ടുലക്ഷം രൂപയാണ് അവാര്‍ഡ് തുക. ട്യൂണീഷ്യ, മൊറോക്കോ, അള്‍ജീരിയ, ചൈന, ദക്ഷിണാഫ്രിക്ക, തായ്ലാന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നുള്ള സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കെഡബ്ല്യു ജോസഫ് പുരസ്‌കാര മത്സര വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് ഒമ്പത് നവാഗതസംവിധായകരുടെ ചിത്രങ്ങള്‍ ്രപദര്‍ശിപ്പിക്കും. മലയാളത്തില്‍നിന്ന് എസ് സുനിലിന്റെ വിശുദ്ധരാത്രി എന്ന സിനിമയുമുണ്ട്. മഹാത്മഗാന്ധി ആഫ്രോ ഏഷ്യന്‍ ഫിലിം അവാര്‍ഡ് കെഡബ്ല്യു ജോസഫ് അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നത് അരുണ വാസുദേവ് ജൂറി ചെയര്‍പേഴ്സണായ ജഹ്നു ബാരു, ലിയോ സെങ് ടാറ്റ് എന്നിവര്‍ ജൂറി അംഗങ്ങളുമായ സമിതിയാണ്. ഇന്ത്യന്‍ സിനിമകള്‍ക്കുള്ള ഫിഫ്രസി അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത് പ്രേമേന്ദ്ര മജ്ഞുദാര്‍ ജൂറി പേഴ്സണും മധു ഇറവങ്കര, പ്രേംചന്ദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ്. ഇത്തവണ വിജയ മൂലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സംവിധായിക അരുണ വാസുദേവിനാണ് സമ്മാനിക്കുന്നത്. തൃശൂര്‍ ചലച്ചിത്രകേന്ദ്രം. ബാനര്‍ജി ക്ലബ്ബ്, സെന്റ് തോമസ് കോളജ്, കെഡബ്ല്യു ജോസഫ് മെമ്മോറിയല്‍, തൃശൂര്‍ പ്രസ് ക്ലബ്ബ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന 15ാ മത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2020 ന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സുപ്രിയ മടങ്ങര്‍ളിയും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചെറിയാന്‍ ജോസഫും ആണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply