100 വയസ്സായ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം

ജനാധിപത്യസംവിധാനത്തിലും തെരഞ്ഞെടുപ്പിലുമെല്ലാം തങ്ങള്‍ പങ്കെടുക്കുന്നത് ആശയപ്രചരണത്തിനാണ്, അല്ലാതെ അതിലൂടെ സോഷ്യലിസം സ്ഥാപിക്കാമെന്ന പ്രതീക്ഷയിലല്ല – സിപിഎമ്മിനുവേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന യുവനേതാവ് എം സ്വരാജിന്റെ വാക്കുകളാണിത്. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച് 100 വര്‍ഷം കഴിഞ്ഞെന്നും എന്നാല്‍ ഇന്നതിന്റെ അവസ്ഥ എന്താണെന്നുമുള്ള ഒരു പരമാര്‍ശത്തിനോടുള്ള പ്രതികരണമായാണ് സ്വരാജ് ഇതു പറഞ്ഞത്. 100 വര്‍ഷം കഴിഞ്ഞപ്പോള്‍ എന്തുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഫലത്തില്‍ ഒരു സംസ്ഥാനത്തു മാത്രം ഒതുങ്ങി എന്ന വിഷയം ഗൗരവമായ ചര്‍ച്ച അര്‍ഹിക്കുന്നു. വാസ്തവത്തില്‍ അതിനുള്ള മറുപടി സ്വരാജിന്റെ വാക്കുകളില്‍ തന്നെയുണ്ട്. ഇന്ത്യയിലെന്നല്ല, ലോകം മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തകര്‍ച്ചക്കു പ്രധാന കാരണവും മറ്റൊന്നല്ല. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ ജനാധിപത്യത്തോട് നിഷേധാത്മക നിലപാട് സ്വീകരിച്ചത്. ഇന്ത്യയിലാകട്ടെ സമൂര്‍ത്തസാഹചര്യങ്ങളുടെ സമൂര്‍ത്തവിശകലനം എന്ന മാര്‍ക്‌സിസറ്റ് ആശയത്തിനു വിരുദ്ധമായിട്ടായിരുന്നു പാര്‍ട്ടി സാഹചര്യങ്ങളെ വിലയിരുത്തിയത്. അതിനാലായിരുന്നു ഇന്ത്യയില്‍ ഏറ്റവും പ്രധാനമായ ജാതിവ്യവസ്ഥയേയും ചാതുര്‍വര്‍ണ്ണ്യ – മനുസ്മൃതി മൂല്യങ്ങളേയും പാര്‍ട്ടിക്ക് കാണാനാകാതിരുന്നത് – pls watch & subsribe The Critic Channel

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic, Videos | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply