
സാംസ്‌കാരിക ഫാസിസം വീണ്ടും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൂനയിലെ ദളിത് പ്രവര്‍ത്തകയും ഗായികയുമായ ശീതള്‍ സാഥേയെ മുബൈ സെന്റ് സേവിയേഴ്‌സ കോളേജിലെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എബിവിപി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. വാര്‍ഷികാഘോഷത്തില്‍ പാടുന്നതിനും ജാതിയുടെ അദൃശ്യത എന്ന വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനുമാണ് കോളേജ് അധികൃതര്‍ ശീതളിനെ ക്ഷണിച്ചിരുന്നത്.
എബിവിപി പ്രവര്‍ത്തകര്‍ കോളേജ് അധികൃതരെ കണ്ട് ശീതളിനെ പരിപാടിയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അവരുടെ നിലപാടുകള്‍ ദേശീയവിരുദ്ധമാണെന്നും അത് യുവതലമുറയെ സ്വാധീനിക്കുമെന്നുമാണ് അവര്‍ കാരണമായി പറഞ്ഞത്. എന്നാല്‍ കോളേജ് അധികൃതര്‍ അതംഗീകരിച്ചില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പരിപാടി അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. അതേതുടര്‍ന്നാണ് ശീതളിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
പൂനയിലെ റാഡിക്കല്‍ കള്‍ച്ചറല്‍ ഗ്രൂപ്പായ കബിര്‍ കലാ മഞ്ചിന്റെ പ്രവര്‍ത്തകയായ ശീതല്‍ സാഥേയെ നക്ലലൈറ്റുകളുടെ ചില പ്രവര്‍ത്തനങ്ങളെ പിന്തുണച്ചു എന്നതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്‌തിരുന്നു. അക്കാര്യവും ഉന്നയിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ അവര്‍ക്കെതിരെ രംഗത്തിറങ്ങിയത
