
യുവര്‍ ഓണര്‍, നടന്നത് ബലാല്‍സംഗം തന്നെ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജോസ് തെറ്റയലിനെതിരെയുള്ള നടപടികളെല്ലാം ഹൈക്കോടതി സ്‌റ്റേ ചെയ്ത നടപടിയില്‍ അവ്യക്തത. നടന്നത് ബലാല്‍സംഗമല്ല എന്നാണ് കോടതിയുടെ നിരിക്ഷണം. കോടതിയില്‍ സമര്‍പ്പിച്ച സിഡിയിലെ രംഗങ്ങള്‍ ബലാല്‍സംഗമല്ല എന്നത് ശരിതന്നെ. എന്നാല്‍ പരാതിക്കാരിയുടെ മൊഴി മറ്റൊന്നാണ്. വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ മകന്‍ പല തവണ ഉപയോഗിച്ചു. പിന്നീട് കയ്യൊഴിഞ്ഞു. അതിനെ കുറിച്ച് പരാതി പറയാന്‍ പോയപ്പോള്‍ ജോസ് തെറ്റയില്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു. അതില്‍ മനം നൊന്ത താന്‍ ക്യാമറയൊരുക്കി തെറ്റയലിനെ വീണ്ടും ക്ഷണിച്ച് ബന്ധപ്പെടുകയായിരുന്നു. ആദ്യതവണത്തേതാണ് ബലാല്‍സംഗം. ബലാല്‍സംഗം നടന്നതായി പെണ്ണ് മെഴി നല്‍കിയാല്‍ കേസെടുക്കണമെന്നാണല്ലോ ചട്ടം. അതിനു പകരം പരാതിക്കാരി നിഷ്‌കളങ്കയല്ല തുടങ്ങിയ നിരീക്ഷണങ്ങള്‍ എങ്ങനെ ശരിയാകും. ബലാല്‍സംഗത്തോടൊപ്പം വഞ്ചനാകുറ്റവും ഇവിടെയുണ്ട്.
നിഷ്‌കളങ്ക എന്ന പദം കൊണ്ട് നാം ആഹിക്കുന്ന രീതിയില്‍ അവര്‍ അതല്ലായിരിക്കാം. എന്നാല്‍ ഒന്നുണ്ട്. സ്വന്തം ജീവിതം കൊണ്ടാണ് അവര്‍ പകരം വീട്ടിയത്. കണ്ണെഴുതി പൊട്ടുകുത്തി എന്ന സിനിമയിലെ മഞ്ജുവാര്യര്‍, അല്ലെങ്കില്‍ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ റിമാ കല്ലിങ്കല്‍, അല്ലെങ്കില്‍ കുറിയേടത്തു താത്രി എന്നിവര്‍ പിന്തുണക്കപ്പെടേണ്ടവരാണെങ്കില്‍ എന്തുകൊണ്ട് ഇവരുമല്ല?. പണ്ട് അന്നത്തെ അവസ്ഥയില്‍ കുറിയേടത്തു താത്രി ചെയ്തതല്ലേ പുതിയ കാലത്ത് ഈ പെണ്‍കുട്ടി ചെയ്തത്്? അതിനെ അഭിനന്ദിക്കുകയല്ലേ വേണ്ടത്? സംപ്രേക്ഷണം ചെയ്യുമെന്നുറപ്പുണ്ടായിട്ടും തന്റെ കിടപ്പറരംഗങ്ങള്‍ ചാനലുകള്‍ക്ക് നല്‍കാന്‍ ഒരു പെണ്‍കുട്ടി തയ്യാറാകുന്നു എങ്കില്‍, അവരുടെ മാനസികാവസ്ഥ എന്തായിരിക്കും? അതു കാണാന്‍ ശ്രമിക്കാതെ അവര്‍ നിഷ്‌കളങ്കയല്ല എന്നു പറയുന്നതില്‍ എന്തര്‍ത്ഥം?
