
‘മോദിക്കൊന്നും പറ്റിയിട്ടില്ലെന്ന് ഇപ്പോള്‍ മനസ്സിലായി’; പ്രധാനമന്ത്രിയെ ട്രോളി എം.എം മണി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് മന്ത്രി എം.എം മണി. പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം ആദ്യത്തെ വാര്‍ത്താ സമ്മേളനമായിരുന്നു മോദി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയത്. എന്നാല്‍, അമിത് ഷാ ആയിരുന്നു മാധ്യമപ്രവര്‍ത്തകുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞത്. മോദി ഉത്തരം പറയാതെ മൗനമായിരുന്നതിനെയാണ് എം.എം മണി ട്രോളിയത്.
‘ആദരണീയനായ പ്രധാനമന്ത്രി മോദി പത്രസമ്മേളനം നടത്തുന്നുവെന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിനിതെന്തുപറ്റി എന്ന് തോന്നി. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി കാണാഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒന്നും പറ്റിയിട്ടില്ലെന്ന് മനസ്സിലായി’- ഇതായിരുന്നു മോദിയെ കളിയാക്കി എം.എം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
പ്രധാനമന്ത്രി പത്രസമ്മേളനം നടത്തി എന്ന ഹാഷ് ടാഗോടെയാണ് മന്ത്രി മോദിയെ കളിയാക്കി പോസ്റ്റിട്ടത്.
