
ഭോപ്പാല്‍ ഇരകള്‍ വീണ്ടും പോരാട്ടത്തില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലോകം കണ്ട ഏറ്റവും ഭയാനകമായ വ്യവസായിക കൂട്ടക്കൊലക്ക് 30 വര്ഷം തികയുകയാണ്. എന്നിട്ടും കൂട്ടക്കൊലയുടെ ജീവിച്ചിരിക്കുന്ന ഇരകള്‍ പോരാട്ടം തുടരുകയാണ്. തങ്ങള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ തെറ്റുകള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ട് ഭോപാല്‍ ഇരകള്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടത്തിവരുന്ന നിരാഹാര സത്യഗ്രഹ സമരം ആറാം ദിവസം പിന്നിട്ടു.
മറ്റു നിരാഹാരസമരങ്ങളില്‍നിന്ന് വ്യത്യസ്തമായി വെള്ളംപോലും കുടിക്കാതെയാണ് അഞ്ച് സ്ത്രീകള്‍ സമരം തുടരുന്നത്. ഇവരുടെ ആരോഗ്യനില അതീവ ദയനീയമായെങ്കിലും അധികൃതര്‍ അപേക്ഷകള്‍ പരിഗണിക്കാനോ ചര്‍ച്ചചെയ്യാനോ കൂട്ടാക്കിയിട്ടില്ല. സത്യഗ്രഹികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഭോപാല്‍ നിവാസികളും ഡല്‍ഹിയിലുണ്ട്.
ഇന്ത്യയിലെ മുഴുവന്‍ നീതിന്യായവ്യവസ്ഥയേയും വെല്ലുവിളിച്ചായിരുന്നു യൂണിയന്‍ കാര്‍ബൈഡ് തലവനായിരുന്ന ആന്‍ഡേഴ്‌സന്‍ 30 വര്‍ഷം ജീവിച്ചതും അടുത്തയിടെ മരിച്ചതും. അയാളെ തൊടാന്‍ പോലും നമുക്കായില്ല. എന്നാല്‍ ഈ ഇരകളോടെങ്കിലും നീതി പുലര്‍ത്താന്‍ നമുക്ക് ബാധ്യതയില്ലേ…….?
