നായ്ക്കളെ നടതള്ളുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

imagesമാത്യു പി പോള്‍

കേരളത്തിലെ നഗരങ്ങളിലും, നാട്ടിന്‍പുറങ്ങളിലും തെരുവുനായ്ക്കള്‍ മനുഷ്യനു ഭീഷണിയാകും വിധം പെരുകുന്നു. തെരുവില്‍ വലിച്ചെറിയുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ അവശിഷ്ടങ്ങളും, കശാപ്പുശാലകളിലെ മാലിന്യങ്ങളും തിന്നു കൊഴുക്കുന്ന ഇവയുടെ ആക്രമണങ്ങുളുടെ ഇരകള്‍ കാല്‍നടക്കാരും, ഇരുചക്ര യാത്രികരും, വളര്‍ത്തുമൃഗങ്ങളുമാണ്. കൊച്ചിയില്‍ തെരുവുനായ്ക്കളുടെ ശല്യം നിത്യവും വാര്‍ത്തയാകുന്നു. കൊച്ചി കാണാനെത്തിയ വിദേശ വനിത പട്ടികടിയേറ്റ് നാട്ടിലേയ്ക്കു മടങ്ങി. ഫോര്‍ട്ട് കൊച്ചിയിലെ പൈതൃക വഴികളിലൂടെ നായ്ക്കളെ ഭയപ്പെടാതെ നടക്കാന്‍ കഴിയില്ല. പട്ടികടിയേറ്റ് ചികിത്സയിലായിരുന്ന പള്ളുരുത്തി നമ്പ്യാപുരം സ്വദേശി മരിച്ച സംഭവം കോര്‍പറേഷന്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. ഫൊര്‍ട്ട്‌കൊച്ചി കുട്ടികളുടെ പാര്‍ക്കില്‍ മേഞ്ഞു നടന്ന ആട്ടിന്‍ കുട്ടിയെ തെരുവു നായ്ക്കള്‍ കൊന്നു തിന്നു. ഇളങ്കുന്നപ്പുഴയില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂക്ക് നായ്ക്കള്‍ കടിച്ചെടുത്തു.
വയസായതിനാല്‍ പോറ്റാന്‍ താല്പര്യമില്ലാതെയും, വീടുമാറിപ്പോകുമ്പോള്‍ കൂടെക്കൊണ്ടുപോകാന്‍ കഴിയാതെയും, തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഷ്ച വയ്ക്കാതെയുംവരുന്ന നായ്ക്കളെയാണ് നിഷ്‌കരുണം വഴിയില്‍ തള്ളുന്നത് – കഴിഞ്ഞ രണ്ടു മാസത്തിടെ 246 നായ്ക്കളെ കൊച്ചിയിലെ തെരുവുകളില്‍ നിന്നും രക്ഷിച്ച് കര്‍മ എന്ന സംഘടനയുടെ ഭാരവാഹികള്‍ പറയുന്നു. ഡാല്‍മീഷ്യന്‍, ജര്‍മന്‍ ഷെപ്പേര്‍ഡ്, ഡോബര്‍മാന്‍, ബോക്‌സര്‍ ഇനത്തില്‍പ്പെട്ടവയൊക്കെ ഇക്കൂട്ടത്തില്‍പെടുന്നു. പൊങ്ങച്ചത്തിനും, അലങ്കാരത്തിനുമൊക്കെയായി വളര്‍ത്തുന്ന നായ്ക്കളോട് തരിമ്പും സ്‌നേഹം ഉടമകള്‍ക്കില്ലെന്ന് ചില സംഭവങ്ങള്‍ തെളിയിക്കുന്നതായി അവര്‍ പറയുന്നു. ഒരു മുന്തിയയിനം നായയുടെ വായ് ഒട്ടും തുറക്കാന്‍ കഴിയാത്ത വിധം വരിഞ്ഞുമുറുക്കിക്കെട്ടി മഞ്ഞുമ്മേല്‍ പാലത്തിനു സമീപം കൊണ്ടുവന്നു തള്ളിയത് ഇതിനു തെളിവായി അവര്‍ചൂണ്ടിക്കാണിക്കുന്നു.
നായ്ക്കള്‍ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ കൈ അല്ല വായ് വച്ചാല്‍ മനുഷ്യാവകാശ കമ്മീഷനു കണ്ടില്ലെന്നു നടിയ്ക്കാനാകുമൊ? പേപ്പട്ടികളെ പിടികൂടി കൊല്ലുന്നതിനു തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുന്നില്ലന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോടതി വിധികള്‍ ചൂണ്ടിക്കാണിച്ചു നിശ്ശബ്ദത പാലിച്ചാല്‍ തെരുവു നായ്ക്കള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്കു സര്‍ക്കാരും, തദ്ദേശ ഭരണ സ്ഥാപനങ്ങളും നഷ്ട പരിഹാരം നല്‍കേണ്ടിവരുമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജെ ബി കോശി ഉത്തരവിട്ടു. തെരുവുനായ്ക്കളെ പിടികൂടുന്ന പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരം കാണണമെന്നും, തദ്ദേശ ഭരണ, ധന വകുപ്പുകള്‍ സംയുക്തമായി തീരുമാനമെടുക്കണമെന്നും, ജ. കോശി നിര്‍ദേശിച്ചു. ഡിസംബര്‍ 11 നകം ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണം. കേസ് ഡിസംബര്‍19നു പരിഹരിക്കും. മലയാളികള്‍ക്ക് ഇനി ആശ്വസിക്കാം. ഈ ഉത്തരവു വന്ന നവംബര്‍ 11 നു തന്നെ മൃഗ സ്‌നേഹിയായ മേനകാ ഗാന്ധി തിരുവനന്തപുരത്തെത്തിയത് ഈ വിധി അറിഞ്ഞിട്ടാണൊ?. വിധിയുടെ ദുരന്തഫലം അനുഭവിക്കേണ്ട നായ്ക്കളൊ, വിധിയില്‍ പരാമര്‍ശിക്കപ്പെടുന്ന വകുപ്പുകളൊ ഇതുവരെ വിധിയോടു പ്രതികരിച്ചില്ല. ശ്വാന നശീകരണത്തിനു തടസമായ കോടതി വിധികള്‍ ഉണ്ടെന്നു കമ്മീഷന്റെ വിധിയില്‍ നിന്നു തന്നെ മനസ്സിലാകും. കമ്മീഷനൊ, കോടതിയൊ മൂത്തത് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും.
മനുഷ്യാവകാശ കമ്മീഷന്റെ വിധി വരും മുന്‍പേ ഭരണകൂടം ഈ വിപത്തിനു തടയിടാന്‍ തുടങ്ങിയത് കമ്മീഷന്‍ അറിഞ്ഞില്ല. നവംബര്‍ ഒന്നാം തീയതിയിലെ പത്രങ്ങളില്‍ എറണാകുളത്തു നിന്നും റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്ത ഇങ്ങനെ. തെരുവു നായ്ക്കളെ പാര്‍പ്പിക്കുന്നതിനും, വന്ധ്യകരിക്കുന്നതിനും ജില്ലാ തലത്തില്‍ ശ്വാനസങ്കേതം സ്ഥാപിയ്ക്കാന്‍ നടപടി തുടങ്ങി. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ ബി സി) പ്രകാരമാണു പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മപുരത്ത് ഇതിനായി രണ്ടേക്കര്‍ സ്ഥലം ലഭ്യമാക്കനാണു ശ്രമം. ഇതുമായി ബന്ധപ്പെട്ടു കൊച്ചി കോര്‍പറേഷന്‍, ആരോഗ്യ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ല വികസന സമിതി തീരുമാനിച്ചു. വെറ്ററിനറി ഡോക്ടറുടെ സേവനം, നായ്ക്കളെ പിടിച്ചുകൊണ്ടുവരുന്നതിനു തൊഴിലാളികള്‍, വന്ധ്യകരണത്തിന് ഓപ്പറേഷന്‍ തീയേറ്റര്‍ നായ്ക്കളെ പാര്‍പ്പിക്കുന്നതിനു പ്രത്യേക സൗകര്യം എന്നിവ ഉള്‍പ്പെടയുള്ള ശ്വാന സങ്കേതമാണു ലക്ഷ്യം. തെരുവില്‍ അലയുന്ന ആണ്‍ നായ്ക്കള്‍ക്കായിരിക്കും വന്ധ്യകരണത്തിനു മുന്‍ഗണന. പെണ്‍നായ്ക്കള്‍ക്കു വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയാല്‍ കൂടുതല്‍ ദിവസം നിരീക്ഷിക്കണമെന്നു നിയമമുള്ളതിനാലാണ് ആണ്‍ നായ്ക്കളെ മാത്രം തിരഞ്ഞെടുക്കുന്നത്. കേന്ദ്രമന്ത്രി കെ വി തോമസിന്റെ പ്രതിനിധി ശിവദത്തനാണ് പ്രശ്‌നം ജില്ലാ വികസന സമിതിയില്‍ ഉന്നയിച്ചത്. ആനന്ദ ലബ്ധിക്കിനിയെന്തുവേണം? ഈ തീരുമാനമെടുത്ത നേതാക്കന്മാരുടെ, ഏറ്റവും ചുരുങ്ങിയ്തു കേന്ദ്ര മന്ത്രിയുടേതിങ്കിലും നായ്ക്കളോടൊപ്പം നില്‍ക്കുന്ന ഫ്‌ളക്‌സ്‌ബോര്‍ഡ് സ്ഥാപിക്കേണ്ടതായിരുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply