
നര്‍മ്മദ വീണ്ടും സമരഭൂമിയാകുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഗുജറാത്തില്‍ നിന്ന് മോഡി ഡെല്‍ഹിയിലെത്തിയതിന്റെ ധൈര്യത്തിലാകാം സര്‍ദര്‍ സരോവര്‍ ഡാമിന്റെ ഉയരം 17 മീറ്റര്‍ ഉയര്‍ത്താന്‍ നര്‍മ്മദ അണക്കെട്ട് അതോറിറ്റി തീരുമാനിച്ചത്. 121 മീറ്ററില്‍ നിന്ന് ഡാമിന്റെ ഉയരം 138 മീററര്‍ ആയാണ് ഉയര്‍ത്തുന്നത്. വര്‍ഷങ്ങളായി ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ അവഗണിച്ചാണ് തീരുമാനം. സമീപവാസികളായ രണ്ടര ലക്ഷത്തിലധികം പേരെ കുടിയൊഴിക്കുന്നതാണ് തീരുമാനം. തീരുമാനം ജനാധിപത്യ വിരുദ്ധവും നിയമ വിരുദ്ധവുമാണെന്ന് മേധാപട്കര്‍ പ്രതികരിച്ചു. യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് ഉയരം കൂട്ടാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പ്രദേശവാസികളുടെ വികാരം മന്ത്രാലയം മനസ്സിലാക്കണമെന്നും മേധ പറഞ്ഞു.
പതിവുപോലെ കര്‍ഷകര്‍ക്ക് ഗുണകരമാണ് തീരുമാനമെന്നാണ് അധികൃതരുടെ തീരുമാനം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഈ ആവശ്യം ഏറഎകാലമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടപ്പായിരുന്നില്ല. മോദി പ്രധാനമന്ത്രിയായതോടെ നര്‍മ്മദാ നിയന്ത്രണ അതോറിറ്റിയുടെ പുനപരിശോധനാ സമിതി ഉയരം കൂട്ടാന്‍ അനുമതി നല്‍കുകയായിരുന്നു.
വന്‍കിട അണകെട്ടുകള്‍ക്കെതിരെ ലോകമെങ്ങും വീണ്ടുവിചാരം നടക്കുമ്പോഴാണ് നമ്മള്‍ തിരിച്ചുനടക്കുന്നത് എന്നതാണ് ഈ തീരുമാനത്തെ പ്രാകൃതമാക്കുന്നത്. അതും അവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാവുന്ന ഇക്കാലഘട്ടത്തില്‍. എന്തായാലും ഉയരം കൂട്ടു്‌നനതിനെതിരെ സമരരംഗത്തിറങ്ങാനാണ് നര്‍മ്മദ ബച്ചാവോ ആന്തോളന്‍ തീരുമാനം. നര്‍മ്മദയുടെ തീരങ്ങള്‍ വീണ്ടും സമരഭൂമിയാകുമെന്നു സാരം.

