
രാം ജേഠ്മലാനി അന്തരിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനി (96) അന്തരിച്ചു. ദില്ലിയിലെ വസതിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വാജ്‌പേയ് മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്നു. അഭിപ്രായവ്യത്യാസത്തെ് തുടര്‍ന്ന് പിന്നീട് ബിജെപിയില്‍ നിന്ന് രാജിവെച്ചു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷക്ക് എതിരെ വാദിച്ചതും മലാനിയായിരുന്നു. വൈകിട്ട് ലോധിറോഡ് വൈദ്യുതശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 1923-ലായിരുന്നു മലാനിയുടെ ജനനം. കറാച്ചിയിലാണ് പരിശീലനം ആരംഭിച്ചത്. വിഭജനത്തെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറ്റി.
