കെവിന്‍ കേസ് : 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. കൂടാതെ ഓരോരുത്തരും 40000 രൂപ വീതം പഴിയും അടക്കണം. ഇതില്‍ ഒരു ലക്ഷം രൂപ കേസിലെ മുഖ്യസാക്ഷി അനീഷിനു നല്‍കണം. ബാക്കി തുക കെവിന്റെ ഭാര്യ നീനുവിനും പിതാവിനും നല്‍കാനും കോടതി ഉത്തരവിട്ടു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നും കേരളത്തിലെ ആദ്യ ദുരഭിമാന കൊല എന്നും കോടതി നിരിക്ഷിച്ച കെവിന്‍ കൊലകേസിലെ 10 പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം തടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. കൂടാതെ ഓരോരുത്തരും 40000 രൂപ വീതം പഴിയും അടക്കണം. ഇതില്‍ ഒരു ലക്ഷം രൂപ കേസിലെ മുഖ്യസാക്ഷി അനീഷിനു നല്‍കണം. ബാക്കി തുക കെവിന്റെ ഭാര്യ നീനുവിനും പിതാവിനും നല്‍കാനും കോടതി ഉത്തരവിട്ടു. കുറ്റക്കാരല്ലെന്നു കണ്ട് 4 പേരെ കോടതി വെറുതെ വിട്ടിരുന്നു. പ്രതികളുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. പല വകുപ്പുകളിലായി വേറേയും തടവുകളും പല പ്രതികള്‍ക്കുമുണ്ട്.
കേരളത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തിന്റെയും ജാത്യാഭിമാനത്തിന്റേയും പ്രത്യക്ഷ ഉദാഹരണമായിരുന്നു കെവിന്റെ കൊലപാതകം. ദളിത് ക്രൈസ്തവ കുംടുംബത്തിലുള്ള കെവിനും സവര്‍ണ ക്രൈസ്തവ കുടുംബ പരിസരമുള്ള റോമന്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നുള്ള നീനുവും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കെവിനും നീനുവും തമ്മിലുള്ള ബന്ധത്തിന് നീനുവിന്റെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഉയര്‍ന്ന സാമൂഹിക സാഹചര്യങ്ങളുള്ള നീനുവിന്റെ കുടുംബത്തിനു വേണ്ടി പോലീസും ഒത്തുകളിച്ചു. ഇരുവരുടേയും വിവാഹം രജിസ്റ്റര്‍ ചെയ്തതറിഞ്ഞപ്പോള്‍ നീനുവിന്റെ കുടുംബം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി പോകുകയും അവിടെ നീനുവിന്റെ പിതാവു ചാക്കോയും കുടുംബാംഗങ്ങളും കെവിനെ മര്‍ദിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. നിയമപരമായി വിവാഹിതരാണെന്നു രേഖകള്‍ കാണിച്ചിട്ടും അവിടെ നിന്നും നീനുവിനെ പോലീസിന്റെ ഒത്താശയോടെ ഒരു ഹോസ്റ്റലില്‍ മാറ്റി താമസിപ്പിച്ചു. ബന്ധുവീട്ടില്‍ നിന്നുമാണ് കെവിനേയും സുഹൃത്ത് അനീഷിനെയും അക്രമി സംഘം തട്ടികൊണ്ട് പോയത്. കെവിന്റെ കുടുംബം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയും ചെയ്തു. കെവിനേ തട്ടികൊണ്ട് പോയെന്നും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടും കുടുംബത്തെ സ്റ്റേഷനില്‍ നിര്‍ത്തിയതല്ലാതെ ഒരു നടപടിയും പോലീസ് എടുത്തില്ല. പകരം മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപെട്ടു സുരക്ഷയൊരുക്കാനുള്ള തിരക്കാണെന്നു ന്യായീകരണങ്ങളാണ് പോലീസ് പറഞ്ഞത്. അക്രമികള്‍ അനീഷിനെ മര്‍ദിച്ചു അവശനാക്കിയതിനു ശേഷം വെറുതെ വി്ടു. അനീഷും ഗാന്ധി നഗര്‍ സ്റ്റേഷനില്‍ എത്തി കാര്യങ്ങളുടെ ഗൗരവം പൊലീസുകാരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അനങ്ങാന്‍ കൂട്ടാക്കിയില്ല. അവസാനം സംഭവമറിഞ്ഞു ഹോസ്റ്റലില്‍ താമസിക്കുന്നുണ്ടായിരുന്ന നീനു നേരിട്ട് സ്റ്റേഷനിലേക്ക് വന്നു. സംഭവം നടന്നെന്നു അറിഞ്ഞ സമയത്തെങ്കിലും കാര്യമായ അന്വേഷണം പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ നഷ്ടപെടുമായിരുന്നില്ല.
സംഭവം അറിഞ്ഞു ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചു. രാത്രിയോടെ കെവിനേ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറിന്റെ ഉടമസ്ഥനെയും അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന വിശാല്‍ എന്നയാളെയും പോലീസ് അറസ്റ് ചെയ്തു. അപ്പോഴും കെവിന്‍ എവിടെയുണ്ട് എന്നതിനെക്കുറിച്ചു പോലീസുകാര്‍ക്ക് ഒരു വിവരവും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ കെവിന്റെ മൃതദേഹം ചാലിയേക്കര തോടില്‍ കണ്ടെത്തുകയായിരുന്നു. നല്ലതു പോലെ നീന്താനറിയാവുന്ന കെവിന്‍ അരക്കൊപ്പം വെള്ളത്തില്‍ മരിച്ചു കിടന്നു. അനീഷിനെ മര്‍ദിച്ചവശനാക്കി ഓടിച്ച ശേഷം കെവിനെ തോടില്‍ മുക്കി കൊല്ലുകയായിരുന്നു എന്നായിരുന്നു കേസ്.
കെവിന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് മെയ് 29നു ദളിത് സംഘടനകള്‍ കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി. ചേരമ സാംബവര്‍ ഡെവലപ്മെന്റ് സൊസൈറ്റി യു ഡി എഫ്, ബി ജെ പി എന്നീ മുഖ്യധാരാ സംഘടനകളും കെവിന്റെ കൊലപാതകത്തില്‍ ഹര്‍ത്താല്‍ നടത്തി. കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പിതാവും സഹോദരനും തന്റെ ഭര്‍ത്താവിനെ കൊല്ലുകയായിരുന്നു എന്നും മരണം വരെ കെവിന്റെ മാതാപിതാക്കളെ താന്‍ സംരക്ഷിക്കുമെന്നും നീനു കോടതിയില്‍ പറഞ്ഞത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply