
മൊബൈലും നെറ്റും ഉപയോഗിക്കുന്നത് വിലക്കാനാകില്ലെന്ന് ഹൈക്കോടതി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത് ആര്‍ക്കും വിലക്കാനാകില്ലെന്ന് ഹൈക്കോടതി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കോളേജ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെട്ട ചേളന്നൂര്‍ എസ് എന്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷഹീമ ഷിറിന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഇന്റര്‍നെറ്റ് ഉപയോഗം വിദ്യാഭ്യാസ അവകാശനിയമത്തിന്റെയും സ്വകാര്യത അവകാശനിയമത്തിന്റെയും ഭാഗമാണെന്നു പറഞ്ഞ കോടതി വിദ്യാര്‍ത്ഥിനിയെ പുറത്താക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ നിര്‍ദ്ദശിച്ചു. പഠനനിലവാരം ഉയര്‍ത്താനെന്ന പേരിലായിരുന്നു മാനേജ്‌മെന്റ് വൈകുന്നേരം ആറ് മണി മുതല്‍ രാത്രി പത്ത് മണിവരെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം വിലക്കിയത്.
