സാമ്പത്തിക അന്തരം കൂടുന്നുവെന്ന് ലോക സാമ്പത്തിക ഫോറം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

images

ധനികരും പാവപ്പെട്ടവരും തമ്മില്‍ നിലനില്‍ക്കുന്ന അസമത്വം വരുന്ന ദശകത്തില്‍ ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണിയാകുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച ആരംഭിക്കുന്ന 44-ാമത് സാമ്പത്തിക ഉച്ചകോടിക്കു മുന്നോടിയായി ഇറക്കിയ റിപ്പോര്‍ട്ടിലാണ് ഇതു ചൂണ്ടിക്കാട്ടിയത്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വവും ജനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അന്തരവും പരിഹരിക്കാന്‍ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഫോറത്തിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയായ ജെന്നിഫര്‍ ബ്ലാങ്ക് പറഞ്ഞു. പ്രമുഖരായ 700 ആള്‍ക്കാരില്‍ നടത്തിയ സര്‍വേയില്‍ സാമ്പത്തിക അന്തരം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍, തൊഴിലില്ലായ്മല്പ തുടങ്ങിയ കാരണങ്ങള്‍ വരുന്ന ദശകത്തില്‍ രാഷ്ട്രങ്ങള്‍ക്ക് കടുത്ത ആഘാതമായിരിക്കും സൃഷ്ടിക്കുകയെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാമ്പത്തികമായ വിടവ് കുറഞ്ഞുവരുന്നുണ്ടെങ്കിലും ധനികരും പാവപ്പെട്ടവരും തമ്മിലുള്ള വ്യത്യാസം കൂടിയതായി അവര്‍ പറഞ്ഞു. ജനങ്ങള്‍ ഈ അവസ്ഥ സഹിച്ച് മുന്നോട്ടു പോകാന്‍ തയാറല്ലെന്നാണ് അറബ് വസന്തവും ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങളും തെളിയിക്കുന്നത്. ‘ഗ്ലോബല്‍ റിസ്‌ക് 2014 എന്ന റിപ്പോര്‍ട്ട്ല്പ അടുത്ത പത്തു വര്‍ഷത്തില്‍ ലോകം നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ വിശകലനം ചെയ്യുന്നുണ്ട്.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഭരണകര്‍ത്താക്കളും നയം രൂപീകരിക്കുന്നവരും മുന്നറിയിപ്പായി കാണണമെന്ന് തൊഴിലാളികളുടെ രാജ്യാന്തര സംഘടനയായ യൂണിയന്‍ നെറ്റ്‌വര്‍ക്ക് ഇന്റര്‍നാസ് ആവശ്യപ്പെട്ടു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply